പൈങ്കിളിയേ പെൺകിളിയേ

ഓഹോഹോ..ഓ..ഓഹൊഹൊ....ഓ...ഓ..

പൈങ്കിളിയേ പെൺകിളിയേ(20
പൊൻ വല നെയ്യുമീ പൂഴിപ്പരപ്പിൽ
ദൂരെ ദൂരെ നിന്നോടി വന്നു  ലോകം കാണുമീ രാജകുമാരനു അകമ്പടിയേകൂ
നീയകമ്പടിയേകൂ
ഹൊയ്യാരേ ഹൊയ്യാരേ ..
ഹൊയ്യാരേ ഹൊയ്യാരേ ..
ഹൊയ്യാരേ ഹൊയ്യാരേ ..

അകലെയകലെ നിന്നും അലച്ചലച്ചടുക്കുന്നോരൽഭുതമെന്തേ
അലകടലാണേ അതലകടലാണേ
അലകടൽ തിരകളിൽ  ഒഴുകി നിന്നാൽ തുഴയുന്നതെന്തേ
അടിയന്റെ തോണി ഒരരയന്നതോണി
അടിയന്റെ തോണി ഒരരയന്നതോണി

അരയന്നത്തോണിയിൽ വലവീശിപ്പിടിക്കുമ്പോൾ പിടയുന്നതെന്തേ
അരയത്തിക്കരുമയാം സ്വപ്നങ്ങളാണേ
ആയിരം ആയിരം സ്വപ്നങ്ങളാണേ
അരയത്തിക്കരുമയാം സ്വപ്നങ്ങളാണേ
ആയിരം ആയിരം സ്വപ്നങ്ങളാണേ

അരമനക്കുള്ളിലെ അന്തപ്പുരത്തിലെ  രാജകുമാരൻ നീ
ആഴിത്തുരുത്തിലും അരയക്കുടിലിലും ആരെ തിരയുന്നു നീ (2)
ആരെ തിരയുന്നു നീ ഇന്നാരെത്തിരയുന്നു നീ

കണ്ടാലും തിരുമനസ്സേ ഇത് സ്വന്തം മകനല്ലേ
തണ്ടാർമിഴി സുന്ദരിയിവളൊരു ചെന്താമരമലരല്ലേ (2)
ചേറിൽ നിന്നുമിതടർത്തൂ
മകന്റെ മാറിൽ തന്നെയിതു വിടർത്തൂ (2)

വീരാളുന്നൊരീ വീരാളിയെ കണ്ടാൽ ഊരാളേണ്ടവൻ ഊരാളിയാകുമോ
ഞാനിതു സമ്മതിക്കില്ല ഇല്ല
ഞാനിതനുവദിക്കില്ല
ഞാനിതു സമ്മതിക്കില്ല ഇല്ല
ഞാനിതനുവദിക്കില്ല

കേട്ടാലും തിരുമനസ്സേ ഇതു സ്വന്തം കഥയല്ലേ
ഊഴീ പതിയാം അരചനെ പോലെ ആഴി പതിയാണരയൻ
അരചനും അരയനും ഒന്നായാൽ
അതൊരഭിമാനവുമാകില്ലേ

മന്മഥരതിസമംഎന്മകനൊരു സുഖം കൈവന്നിടട്ടേ മംഗളം...(മന്മഥ )
ദമ്പതിമാരെ നിങ്ങൾ രണ്ടുപേർ നിങ്ങൾക്കിനി രണ്ടുപേർ മാത്രം മംഗളം...

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Painkiliye

Additional Info

അനുബന്ധവർത്തമാനം