ആന കൊടുത്താലും കിളിയേ
ആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ
ആശ കൊടുത്താലും കിളിയേ വാക്കു കൊടുക്കാമോ
ആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ
പിടിവാശിക്കാരനായ മുൻ കോപക്കാരനായ
അഭിമാനിയായതെന്തേ എന്റെയച്ഛൻ
ഒരഭിമാനിയായതെന്തേ ആ (പിടിവാശി....)
എന്തിനാണീ കോപം ആരോടാണീ വേഷം
മകനല്ലേ ഞാനും മകനല്ലേ
ചൊല്ലൂ പനം തത്തക്കിളിയല്ലേ നീ
സ്നേഹം ഉറ്റ സ്നേഹം
കറയറ്റതളവറ്റതതിരറ്റതാണെങ്കിൽ
അവിടെയുണ്ടീ കോപം എന്നുമെന്നും
അവിടെയുണ്ടീ കോപം (ആനകൊടുത്താലും...)
ഒരിക്കലെൻ മനസ്സിന്റെ പൂജാമുറിയിൽ
വന്നൊരു വരം തരുകില്ലേ നീ
ചുംബനത്തിൻ പഞ്ചാമൃതം തരികില്ലേ നീ
പാവമാമീയെന്നെ പാവയാക്കി പൊന്നേ
അടയ്ക്കല്ലേ കൂട്ടിൽ അടയ്ക്കല്ലേ
വെറും മുളം തത്തക്കിളിയല്ലേ ഞാൻ
രാമ ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ ശ്രീ കൃഷ്ണ
രാമകൃഷ്ണ വാസുദേവാ കൃഷ്ണ കൃഷ്ണ രാമകൃഷ്ണ വാസുദേവാ വാ വാ
ആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ
ആശ കൊടുത്താലും കിളിയേ വാക്കു കൊടുക്കാമോ