എന്നെന്നേയ്ക്കുമായ് നീ മറഞ്ഞു

 

എന്നെന്നേക്കുമായ് നീ മറഞ്ഞൂ ഞങ്ങളെ വേർപിരിഞ്ഞൂ
എങ്കിലുമോർമ്മ തൻ പൊന്നമ്പലങ്ങളിൽ
ഇന്നും കെടാവിളക്കല്ലോ നീ
അമ്മേ അമ്മേ അമ്മേ (എന്നെന്നേക്കുമായ്....)

ആയിരം നാമങ്ങൾ നാവിലുണർന്നാലും
അവിടുത്തെ നാമത്തിനു തുല്യമാണോ (2)
ആയിരം ഗാനങ്ങൾ കേട്ടുറങ്ങീടിലും
അവിടുത്തെ താരാട്ടിൻ ഈണമാമോ
അമ്മേ അമ്മേ അമ്മേ (എന്നെന്നേക്കുമായ്....)

ആയിരം വിഭവങ്ങൾ ആരു വിളമ്പീടിലും
അവിടുത്തെ പാൽച്ചോറിനു തുല്യമാമോ (2)
ആയിരം ദൈവങ്ങൾക്കമ്പലം തീർത്താലും
അവിടുത്തെ പൂജക്കു തുല്യമാമോ
അമ്മേ അമ്മേ അമ്മേ (എന്നെന്നേക്കുമായ്....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ennennekkumay nee maranju

Additional Info

അനുബന്ധവർത്തമാനം