അല്ലിമലർക്കാവിൽ പൂരം

അല്ലിമലർക്കാവിൽ പൂരം കാണാൻ
അന്നു നമ്മൾ പോയി രാവിൽ നിലാവിൽ
ദൂരെയൊരാൽമര ചോട്ടിലിരുന്നു മാരിവിൽ
ഗോപുര മാളിക തീർത്തു
അതിൽ നാമൊന്നായ് ആടിപ്പാടി (അല്ലിമലർക്കാവിൽ )

ഒരു പൊൻമാനിനെ തേടി നാം പാഞ്ഞു
കാതര മോഹങ്ങൾ കണ്ണീരിൽ മാഞ്ഞു
മഴവില്ലിൻ മണിമേട ഒരു കാറ്റിൽ വീണു
മണ്ണിലേ കളിവീടും മാഞ്ഞുവോ
ഇന്നതും മധുരമതോർമ്മയായ് (2)
മരുഭൂവിലുണ്ടോ മധുമാസ തീർത്ഥം (അല്ലിമലർക്കാവിൽ )

വെറുതേ സൂര്യനെ ധ്യാനിക്കുമേതോ
പാതിരാപ്പൂവിന്റെ നൊമ്പരം പോലെ
ഒരു കാറ്റിലലിയുന്ന ഹൃദയാർദ്ര ഗീതം
പിന്നെയും ചിരിക്കുന്നു പൂവുകൾ മണ്ണിലീ വസന്തത്തിൻ ദൂതികൾ (2)
ഋതുശോഭയാകെ ഒരു കുഞ്ഞുപൂവിൽ (അല്ലിമലർക്കാവിൽ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7.75
Average: 7.8 (4 votes)
allimalarkkaavil pooram

Additional Info

അനുബന്ധവർത്തമാനം