പൂമഞ്ഞിൻ കൂടാരത്തിൽ

പൂമഞ്ഞിൻ കൂടാരത്തിൽ ഉം ഉം ഉം
പൂമാനത്താഴ്വാരത്തിൽ ഉം ഉം ഉം

പൂമഞ്ഞിൻ കൂടാരത്തിൽ
പൊന്നൂഞ്ഞാലാടാൻ നീ പോരുന്നോ
പൂമാനത്താഴ്വാരത്തിൽ
പൂ നുള്ളാൻ തേനുണ്ണാൻ പോരുന്നോ
തന്നാനം താളത്തിൽ നീർച്ചോല
പെണ്ണെന്തേ പാടുന്നു
നെന്മേനി വാകയ്ക്കും ആരാരോ
പൂക്കമ്മൽ തീർക്കുന്നു
അത്തപ്പൂ ചെത്തിപ്പൂ
തൃത്താവും പൂത്തപ്പോൾ
തത്തമ്മേം കുട്ട്യോളും നൃത്തം വയ്ച്ചേ (പൂമഞ്ഞിൻ...)

ഇനി നമ്മൾ മാത്രം ഇളവേൽക്കുവാനായ്
മലർശയ്യ വിരി വെച്ചു വനദേവത
ഒരു പാട്ടു പാടാൻ വരൂ വാനമ്പാടീ
ഇനി ഞങ്ങൾ കഥ ചൊല്ലും നിമിഷങ്ങളിൽ
ഇല്ലത്തരിമുല്ലത്തറയിൽ
ചെല്ലച്ചെറുകിളി ലല്ലലം പാടി വാ
ഇല്ലം നിറ വല്ലം നിറയെ
അല്ലിത്തുടുമലർ നുള്ളുമ്പം പാടി വാ
കാവിലെ തെന്നലേ
പനിനീരിൻ മണം തരൂ (പൂമഞ്ഞിൻ...)

കണി വെയ്പൂ മുന്നിൻ മണികർണ്ണികാരം
വെയിൽ വന്നു തിരി വയ്ക്കും മലർ മേടിതാ
കുരുവിക്ക് പാടാൻ ഒരു പന്തൽ തീർത്തു
പുലർ വേള കുളിർമഞ്ഞിൻ വിരി നീക്കിയോ
ഇമ്പത്തൊടു തുമ്പത്തൊടിയിൽ
തുമ്പിക്കുറുമൊഴി തുളുമ്പം പാടി വാ
തങ്കത്തള തന്നം തനനം
തുള്ളും തളിരടിയാടുമ്പം പാടി വാ
ആവണിത്തെന്നലെ
ഒരു പൂവിൻ മണം തരൂ (പൂമഞ്ഞിൻ...)

----------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Poomanjin koodarathil

Additional Info

അനുബന്ധവർത്തമാനം