ഞാറ്റുവേലക്കിളിയേ

ഞാറ്റുവേലക്കിളിയേ നീ പാട്ടുപാടിവരുമോ
കൊന്നപൂത്തവഴിയിൽ പൂവെള്ളുമൂത്തവയലിൽ
കാത്തുനിൽപ്പുഞാനി പുത്തിലഞ്ഞിച്ചോട്ടിൽ തനിയേ
(ഞാറ്റുവേലക്കിളിയേ)

അണയൂനീയെൻ അമ്പിളീ കുളിരുചൊരിയുമഴകായ് വരൂ
മുകിലിൻ ചേലത്തുമ്പിലായ് അരിയകസവുതുന്നിവാ
താഴമ്പൂവിനുള്ളിൽ താണിറങ്ങും കാറ്റുറങ്ങവെ..(2)
കദളീ കുളുർത്തേ തിരികേ ശലഭമിതണയേ..
(ഞാറ്റുവേലക്കിളിയേ)

പുഴയിൽ നിൻ‌പൊന്നോടമോ അലകൾതഴുകുമരയന്നമായ്
അതിൻ‌നിൻ ഗാനം കേൾക്കയോ
മധുരമൊഴികൾനുരചിന്നിയോ
മഞ്ഞിൻ നീർക്കണങ്ങൾ മാറിലോലും പൂവുണർന്നിതാ (2)
വരുമോ കനിവാൽ ഒരുനാൾ പ്രിയതമയിതിലേ
(ഞാറ്റുവേലക്കിളിയേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
njaattuvelakkiliye

Additional Info