ഞാറ്റുവേലക്കിളിയേ - F

ഞാറ്റുവേലക്കിളിയേ നീ 
പാട്ടുപാടിവരുമോ
കൊന്നപൂത്തവഴിയിൽ - പൂ
വെള്ളു മൂത്ത വയലിൽ
കാത്തുനിൽപ്പു ഞാനീ 
പുത്തിലഞ്ഞിച്ചോട്ടിൽ - തനിയേ
ഞാറ്റുവേലക്കിളിയേ നീ 
പാട്ടുപാടിവരുമോ

അണയൂ നീയെന്നമ്പിളീ 
കുളിരുചൊരിയുമഴകായ് വരൂ
മുകിലിൻ ചേലത്തുമ്പിലായ് 
അരിയ കസവുമലർ തുന്നിവാ
താഴമ്പൂവിനുള്ളിൽ താണിറങ്ങും കാറ്റുറങ്ങവെ
കദളീ കുളിർന്നീ തിരിയിൽ 
ശലഭമിതണയേ..
ഞാറ്റുവേലക്കിളിയേ നീ 
പാട്ടുപാടിവരുമോ

പുഴയിൽ നിൻ‌ പൊന്നോടമോ 
അലകൾ തഴുകുമരയന്നമായ്
അതിൻ‌ നിൻ ഗാനം കേൾക്കയോ
മധുരമൊഴികൾ നുര ചിന്നിയോ
മഞ്ഞിൻ നീർക്കണങ്ങൾ 
മാറിലോലും പൂവുണർന്നിതാ
വരുമോ കനിവാർന്നൊരുനാൾ 
പ്രിയതമനിതിലേ

ഞാറ്റുവേലക്കിളിയേ നീ 
പാട്ടുപാടിവരുമോ
കൊന്നപൂത്തവഴിയിൽ - പൂ
വെള്ളു മൂത്ത വയലിൽ
കാത്തുനിൽപ്പു ഞാനീ 
പുത്തിലഞ്ഞിച്ചോട്ടിൽ - തനിയേ
ഞാറ്റുവേലക്കിളിയേ നീ 
പാട്ടുപാടിവരുമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njattuvelakkiliye - F

Additional Info

Year: 
1993

അനുബന്ധവർത്തമാനം