കർപ്പൂരക്കുളിരണിയും

കർപ്പൂരക്കുളിരണിയും കടമിഴികൾ
ചില്ലിവില്ലിൻ‌മേൽ കുനുചില്ലിവില്ലിൻ‌മേൽ
പേരിമ്പത്തേനഞ്ചും കാമ‍കലാമേളം

(കർപ്പൂര...)

കഞ്ജപ്പൂവിരൽത്തുമ്പിൽ
കാമുകഹൃദയങ്ങൾ വീണകളായ്
മയങ്ങിക്കിടക്കും മാറിലെഴും മാദം
മഹിതശൃംഗാര തരംഗങ്ങളായ്

(കർപ്പൂര...)

ആടും തേനൊലിപ്പൂവിൽ
കാറൊളിവണ്ടുകളാർത്തണഞ്ഞു
തുളുമ്പാൻ കൊതിക്കും ലോലമിത്തേൻ‌കൂട്
മധുരവികാരത്തരളിതമായ്....

(കർപ്പൂര...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karppoora kuliraninju

Additional Info