മാമലക്കുടുന്നയിൽ
മാമലക്കുടുന്നയിൽ ചന്ദ്രനുദിച്ചല്ലോ (2)
കുളിരുന്നൊരോർമ്മയെന്നിലും
തിര നോക്കി നിന്നല്ലോ
(മാമല...)
കാമനകൾ തരിക്കും ശിഞ്ജാനമഞ്ജീര-
ലയമാധുരിയിൽ വിരിഞ്ഞു ഞാൻ (കാമനകൾ..)
തളിർക്കുമെൻ മാറിൽ കുറിവരകൾ തെളിയും (2)
ചിറകോടെ തേൻതേടി ഞാനുയർന്നൂ... ഞാനുയർന്നൂ
(മാമല...)
പൂമുനകൾ തൊടുത്തു ഉന്നം പിഴയ്‌ക്കാതെ
ചെറുഞാണിടറി മുറഞ്ഞുഞാൻ
രജസ്വലഭൂവിൻ മദമിളകി പുളയും (2)
നിറമെന്നിലാറാടി ഞാൻ മയങ്ങി
ഞാൻ മയങ്ങി......
(മാമല...) ലലലലാ..ലലലലാ..അഹഹഹാ..അഹഹഹാ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
mamalakudunnayil
Additional Info
ഗാനശാഖ: