അടിമുടി അണിഞ്ഞൊരുങ്ങി

അടിമുടി അണിഞ്ഞൊരുങ്ങീ അഴകിന്നലയിൽ മുങ്ങീ
അടിമുടി അണിഞ്ഞൊരുങ്ങീ അഴകിന്നലയിൽ മുങ്ങീ
പരമാനന്ദമുഹൂർത്തം
കനവുകളേ....ചിറകുരുമ്മീ
കനവുകളേ....ചിറകുരുമ്മീ
പൂമ്പൊടിയും പുരണ്ടുവല്ലോ
അടിമുടി അണിഞ്ഞൊരുങ്ങീ അഴകിന്നലയിൽ മുങ്ങീ
അടിമുടി അണിഞ്ഞൊരുങ്ങീ അഴകിന്നലയിൽ മുങ്ങീ
പരമാനന്ദമുഹൂർത്തം

ഇരവിൻ തിരുനടയിൽ ആ... ആ...
ഇരവിൻ തിരുനടയിൽ മുല്ലപ്പൂത്തറയിൽ
ഇരവിൻ തിരുനടയിൽ മുല്ലപ്പൂത്തറയിൽ
ഇളംകാറ്റിലിഴുകിവരും രഹസ്യം കേട്ടെന്റെ
മേലാകെ തരിച്ചല്ലോ എന്റെ മേലാകെ തരിച്ചല്ലോ

അടിമുടി അണിഞ്ഞൊരുങ്ങീ അഴകിന്നലയിൽ മുങ്ങീ
അടിമുടി അണിഞ്ഞൊരുങ്ങീ അഴകിന്നലയിൽ മുങ്ങീ
പരമാനന്ദമുഹൂർത്തം

മധുരം മധുമധുരം ആ.... ആ....ആ...
മധുരം മധുമധുരം എൻചുണ്ടിൽ പകരാൻ
മധുരം മധുമധുരം എൻ ചുണ്ടിൽ പകരാൻ
ദളങ്ങൾ നീട്ടിനിൽക്കും ചെങ്കുറിഞ്ഞിപൂവേ നീ
ആനന്ദക്കണിയല്ലേ നീ ആനന്ദക്കണിയല്ലേ

അടിമുടി അണിഞ്ഞൊരുങ്ങീ അഴകിന്നലയിൽ മുങ്ങീ
അടിമുടി അണിഞ്ഞൊരുങ്ങീ അഴകിന്നലയിൽ മുങ്ങീ
പരമാനന്ദമുഹൂർത്തം
ആ....ആ...ആ...ആ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
adimudi aninjorungi

Additional Info