ഓർമ്മകൾ ഓർമ്മകൾ

ഓർമ്മകൾ... ഓർമ്മകൾ...
ഓലോലം തകരുമീ തീരങ്ങളിൽ
ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ
മറക്കാനെളുതാമോ....

(ഓർമ്മകൾ...)

ദുഃഖം ഒരേകാന്തസഞ്ചാരി
ഈറക്കുഴലൂതി വിളിച്ചു
സ്വപ്‌നങ്ങളെന്നോടു
വിടപറഞ്ഞു

(ഓർമ്മകൾ...)

പടരാൻ വിതുമ്പും മോഹങ്ങൾ
നിത്യകല്യാണിലതകൾ
സ്വർഗ്ഗങ്ങൾ തേടി-
ക്കൊണ്ടിഴഞ്ഞു നീങ്ങി

(ഓർമ്മകൾ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Ormmakal ormmakal

Additional Info