ചെമ്പൂവേ പൂവേ
ചെമ്പൂവേ പൂവേ നിറമാറത്തെ
ചെണ്ടേലൊരു വണ്ടുണ്ടോ
ചാന്തേറും ചുണ്ടിൽ ചുടുമുത്താരം മുത്താനൊരു മുത്തുണ്ടേ
ചിരിചിലമ്പുലഞ്ഞു ചമയങ്ങളഴിഞ്ഞു ഓ..
കളത്തിലെ തളത്തിൽ നിലവിളക്കണഞ്ഞു ഹോ
മിഴി കൊണ്ടു മിഴികളിൽ ഉഴിയുമോ
നനയുമെൻ നിറുകയിൽ നറുമണം തൂകാമോ (ചെമ്പൂവേ...)
അന്തിച്ചോപ്പു മായും മാനത്താരോ മാരിവില്ലിൻ തൊങ്ങൽ തൂക്കും
നിന്റെ ചെല്ലക്കാതിൽ കുഞ്ഞിക്കമ്മലെന്നൊണം
തങ്കതിങ്കൾ നുള്ളി പൊട്ടും തൊട്ട് വെണ്ണിലാവിൽ കണ്ണും നട്ട്
നിന്നെ ഞാനീ വാകച്ചോട്ടിൽ കാത്തിരിക്കുന്നു
തേൻ കിനിയും തെന്നലായ് നിന്നരികെ വന്നു ഞാൻ
കാതിലൊരു മന്ത്രമായ് കാകളികൾ മൂളവേ
നാണം കൊണ്ടെൻ നെഞ്ചിൽ താഴം പൂവോ തുള്ളി
ആരും കേക്കാതുള്ളിൽ മാടപ്രാവോ കൊഞ്ചി
ആലോലം കിളി മുത്തേ വാ ആതിരരാവിലൊരമ്പിളിയായ്
(ചെമ്പൂവേ....)
അല്ലിത്താമരപ്പൂചെപ്പിൽ തത്തി
താരകത്തിൻ കൊമ്പും നുള്ളി
താണിറങ്ങും പൂന്തേൻ തുമ്പി മാറി നിന്നാട്ടേ
എന്നും നിന്റെയുള്ളിൽ തുള്ളി തൂകും കുഞ്ഞു വെള്ളി കിണ്ണത്തിൽ നീ
കാച്ചി വെയ്ക്കും ചെല്ലപ്പൈമ്പാൽ ഞാൻ കുടിച്ചോട്ടേ
പീലിമുടിയാടുമീ നീലമയിൽ കാൺകിലോ
മേലേ മുകിൽ ചായവേ നേരമിരുളാകയോ
നാടൻ കന്നിപ്പെണ്ണേ നാണിക്കാതെൻ പൊന്നേ
താഴെക്കാവിൽ നാളേ വേളിത്താലം വേണ്ടെ
പായാരം കളി ചൊല്ലാതെ
പുഞ്ചിരി പൊതിയാൻ ചിഞ്ചിലമായ്
ചാന്തേറും ചുണ്ടിൽ ചുടുമുത്താരം മുത്താനൊരു മുത്തുണ്ടേ
(ചെമ്പൂവേ....)