പോക്കുവെയിൽ പൊന്നുരുകി

പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
പാട്ടില്‍, ഈ പാട്ടില്‍
നിന്നോര്‍മ്മകള്‍ മാത്രം...

അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
പാട്ടില്‍, ഈ പാട്ടില്‍
നിന്നോര്‍മ്മകള്‍ മാത്രം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9.33333
Average: 9.3 (6 votes)
Pokkuveyil ponnurukki