കേട്ടിട്ടില്ലേ കേട്ടിട്ടില്ലേ

കേട്ടിട്ടില്ലേ കേട്ടിട്ടില്ലേ
തുടികൊട്ടും കലർന്നോട്ടുചിലമ്പിൻ
കലമ്പലുകൾ അയ്യയ്യാ അയ്യയ്യാ
വരവമ്പിളിപ്പൂങ്കല മെയ്യിലണിഞ്ഞ കരിമ്പൂതം
ചോപ്പുകൾ മേലെ ചാർത്തി
അരമണി കെട്ടിയ വെള്ളപ്പാവാട
പുറവടിവപ്പടി മൂടിക്കിടക്കും
കൊമ്പൻ കാർകുഴൽ മുട്ടോളം
അയ്യയ്യാ അയ്യയ്യാ
വരവമ്പിളിപ്പൂങ്കല മെയ്യിലണിഞ്ഞ കരിമ്പൂതം

ചെപ്പിണ ചെമ്പണിക്കുത്തു മുലകളിൽ
ചേലിലിഴയും പൂമാല്യം
അയ്യയ്യാ വരവഞ്ചിത നൃത്തം ചെയ്യും നല്ല മണിപ്പൂതം അയ്യയ്യാ അയ്യയ്യാ
വരവമ്പിളിപ്പൂങ്കല മെയ്യിലണിഞ്ഞ കരിമ്പൂതം

Chillu - Kavitha - Poothappaattu - Balachandran Chullikkad