നീന വേണുഗോപാൽ

Neena Venugopal
കുമാരിയമ്മ
ആലപിച്ച ഗാനങ്ങൾ: 1

     63മത്തെ വയസ്സിൽ ഗായികയായി അരങ്ങേറ്റം. ഇവരുടെ വീടിന്‍റെ മുകളിലാണ് സംവിധായകർ റഹ്മാൻ ബ്രദേഴ്സ് ( ഷിനോസ് റഹ്‍മാനും സജാസ് റഹ്മാനും ) അവരുടെ സ്റ്റുഡിയോ നടത്തിയിരുന്നത്. ആ പരിചയം ആണ് "വാസന്തി" എന്ന സിനിമയിലെ "ആകാശം കടലാസാക്കി"യെന്ന ആദ്യ പാട്ട് പാടാൻ അവസരം ഒരുക്കിയത്.
മൂവാറ്റുപുഴയാണ് നീനയുടെ  സ്വന്തം സ്ഥലം.  ആലുവയിലാണ്  ഇപ്പോൾ താമസിക്കുന്നത്. മക്കൾ രണ്ടുപേരും വിദേശത്താണ്.