കുങ്കുമമോ നിലാപ്പുഴയിൽ
കുങ്കുമമോ നിലാപ്പുഴയില്‍
സന്ധ്യ ചാര്‍ത്തിയ ചന്ദനമോ
പൊന്നുരുകും നിന്‍ പൂങ്കവിളിണയില്‍
പതിയെ വിരിയും പരിഭവമലരായ്
മഞ്ഞണിയും നെയ്യാമ്പലിനെ
വന്നുണര്‍ത്തിയ പൗര്‍ണ്ണമിയോ
കുഞ്ഞു കിനാക്കള്‍ കൂടണയുമ്പോള്‍
കുളിരായ് പൊഴിയും പാതിരാമഴയായ്
കുങ്കുമമോ നിലാപ്പുഴയില്‍
സന്ധ്യ ചാര്‍ത്തിയ ചന്ദനമോ
കാട്ടിലേതോ കാതരമൈനകൾ
പാട്ടു മൂളും യാമിനിയിൽ
ആദ്യമായെന്‍ പ്രണയ തടങ്ങളില്‍
ആറ്റുവഞ്ചികള്‍ പൂക്കുമ്പോള്‍
വെണ്ണിലാവിന്‍ തോണിയേറി
വിരുന്നു വന്ന വയല്‍ക്കിളിയേ
നിന്‍ കളമൊഴിയിലലിഞ്ഞു ഞാന്‍
കുങ്കുമമോ നിലാപ്പുഴയില്‍
സന്ധ്യ ചാര്‍ത്തിയ ചന്ദനമോ
പൊന്നുരുകും നിന്‍ പൂങ്കവിളിണയില്‍
പതിയെ വിരിയും പരിഭവമലരായ്
വെള്ളിമേഘം വെണ്‍പ്രാവുകളായ്
പെയ്തിറങ്ങും മേടുകളില്‍
മാരിവില്ലിന്‍ ചില്ലയിലഴയിൽ ഊയല്‍
കെട്ടും പൊന്‍ വെയിലിൽ
പൊന്നിലഞ്ഞികള്‍ പൂത്ത തൊടികള്‍
പൂവിതള്‍ പുല്പായ നീർത്തുമ്പോള്‍
നിന്‍ വിരിമാറില്‍ മയങ്ങി ഞാന്‍
കുങ്കുമമോ നിലാപ്പുഴയില്‍
സന്ധ്യ ചാര്‍ത്തിയ ചന്ദനമോ
പൊന്നുരുകും നിന്‍ പൂങ്കവിളിണയില്‍
പതിയെ വിരിയും പരിഭവമലരായ്
മഞ്ഞണിയും നെയ്യാമ്പലിനെ
വന്നുണര്‍ത്തിയ പൗര്‍ണ്ണമിയോ
കുഞ്ഞു കിനാക്കള്‍ കൂടണയുമ്പോള്‍
കുളിരായ് പൊഴിയും പാതിരാമഴയായ്
കുങ്കുമമോ നിലാപ്പുഴയില്‍
സന്ധ്യ ചാര്‍ത്തിയ ചന്ദനമോ