താമരയും സൂര്യനും

താമരയും സൂര്യനും തമ്മിലിന്നും മൗനമോ
എരിയും ചെമ്മിഴിയിൽ നൊമ്പരമോ വിരഹമോ
വിരിയും കുഞ്ഞിതളിൽ പുഞ്ചിരിയോ കോപമോ

(താമരയും സൂര്യനും തമ്മിലിന്നും മൗനമോ ഓ...)

താഴ്‌വരയിൽ പുതുമഞ്ഞലിയേ ദൂരേ നിന്നവളേ കണ്ടുവോ
കൊതിയോടേ താഴ്‌വരയിൽ പുതുമഞ്ഞലിയേ ദൂരേ നിന്നവളേ കണ്ടുവോ
പകയുടെ കണ്ണിലേ കനലൊളി മായുമോ
പുതിയൊരു തേൻ കണം നിവേദ്യമായ്‌ മാറുമോ
പകലുരുകിയ വേനലാകുമോ

(താമരയും സൂര്യനും തമ്മിലിന്നും മൗനമോ)

അങ്ങകലേ മുകിലൊന്നണയേ പൂവേ നിൻ മുഖമോ വാടിയോ
അറിയാതേ അങ്ങകലേ മുകിലൊന്നണയേ
പൂവേ നിൻ മുഖമോ വാടിയോ അറിയാതേ
പരിഭവ സന്ധ്യകൾ പലകുറി വന്നുവോ
ഇരുളല തന്നിലായ്‌ ഇളംമനം നൊന്തുവോ
പുതുപുലരിയെ നോക്കി നിന്നുവോ

(താമരയും സൂര്യനും തമ്മിലിന്നും മൗനമോ)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1.5
Average: 1.5 (2 votes)
Thamarayum sooryanum

Additional Info

അനുബന്ധവർത്തമാനം