വൃന്ദാവനവഗീതം ഉണരുകയായി

വൃന്ദാവനവഗീതം  ഉണരുകയായി
രാധികേ കേൾപ്പൂ
മാധവ മുരളീസ്വരം
മാധവ മുരളീസ്വരം സ്വരം

വിരഹിണി നിന്നെ തിരയുമീ ഗാനം
തരളമീ സന്ധ്യയെ തഴുകുന്ന രാഗം
വിരഹിണി നിന്നെ തിരയുമീ ഗാനം
തരളമീ സന്ധ്യയെ തഴുകുന്ന രാഗം
രാധ പാടി കണ്ണൻ പാടി
മധുമയസങ്കല്പങ്ങൾ  പൂവിരിക്കും വീഥിയിൽ
നീ ആരെയോർത്തു നിന്നൂ
വിരഹിണി നിന്നെ തിരയുമീ ഗാനം

കടമ്പിന്റെ മാറിൽ കുയിൽപ്പെണ്ണിൻ  പ്രേമം
കളഭം ചാലിക്കും ശാരദ രാവിൽ
കടമ്പിന്റെ മാറിൽ കുയിൽപ്പെണ്ണിൻ  പ്രേമം
കളഭം ചാലിക്കും ശാരദ രാവിൽ
ഒരു നുള്ളു ഗോരോചനം കുതിർന്ന നിൻ നെഞ്ചിൽ
വിരൽപ്പുക്കൾ  ഉഴിഞ്ഞിടുന്നു യാദവമേഘം
രാധ പാടി കണ്ണൻ പാടി
മധുമയസങ്കല്പങ്ങൾ  പൂവിരിക്കും വീഥിയിൽ
നീ ആരെയോർത്തു നിന്നൂ
വിരഹിണി നിന്നെ തിരയുമീ ഗാനം

നിലാവിന്റെ താരാനികുഞ്ജത്തിൽ  നിന്നും
വിരഹം മാറുന്ന ഗോപികേ നിന്നെ
നിലാവിന്റെ താരാനികുഞ്ജത്തിൽ  നിന്നും
വിരഹം മാറുന്ന ഗോപികേ നിന്നെ
വലം വെയ്ക്കും  ഈറൻ ചുണ്ടിൽ ഹരിമന്ത്രമുണ്ടോ
പുളകത്തിലലിഞ്ഞിടുന്നു ശ്യാമസംഗീതം
രാധ പാടി കണ്ണൻ പാടി
മധുമയസങ്കല്പങ്ങൾ  പൂവിരിക്കും വീഥിയിൽ
നീ ആരെയോർത്തു നിന്നൂ
വിരഹിണി നിന്നെ തിരയുമീ ഗാനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
vrindavana geetham unarukayaayi