താഴമ്പൂ കുടിലിന്റെ

താഴമ്പൂക്കുടിലിന്റെ ചന്ദ്രമണി മുറ്റത്തൊരു
താമരക്കുടവുമായ് പോരാമോ
താഴമ്പൂക്കുടിലിന്റെ ചന്ദ്രമണി മുറ്റത്തൊരു
താമരക്കുടവുമായ് പോരാമോ
പൂനിലാവറിയാതെ രാക്കിളി പറയാതെ
പുതുമഞ്ഞു പെയ്തതു നേരാണോ
പുളകങ്ങൾ നെയ്തതു നീയാണോ.. ഓ..
കണ്ണിൽക്കണ്ണിൽ നോക്കി കാണാത്ത വരികൾ
എണ്ണിയെണ്ണിപ്പാടാൻ ഈ രാവു മതിയോ
കണ്ണിൽക്കണ്ണിൽ നോക്കി കാണാത്ത വരികൾ
എണ്ണിയെണ്ണിപ്പാടാൻ ഈ രാവു മതിയോ
താഴമ്പൂക്കുടിലിന്റെ ചന്ദ്രമണി മുറ്റത്തൊരു
താമരക്കുടവുമായ് പോരാമോ

പോയ ജന്മമാണോ ഹൃദയമുരളി ഗീതകാവ്യമാണോ
ചിറകു കുടയും രാഗഭാവമാണോ
ഇണയിലലിയും ജീവദാഹമാണോ
തുഴഞ്ഞീടുന്നൂ മനസ്സിൽ
സ്വയംവരപ്പൂന്തോണി
പണ്ടു പണ്ടേ നെഞ്ചിൽ താരമ്പനെഴുതും
ശൃംഗാരത്തിൻ ശീലിൽ ഞാനിന്നു പാടാം
അഞ്ജാതമേതു ദാഹമെന്റെയുള്ളിൻ ഉണരുന്നു
ആദ്യരാവിൽ  ആത്മഹർഷമണിയാൻ
കണ്ണിൽക്കണ്ണിൽ  നോക്കി കാണാത്ത വരികൾ
എണ്ണിയെണ്ണി പാടാനീരാവു മതിയോ
താഴമ്പൂക്കുടിലിന്റെ ചന്ദ്രമണി മുറ്റത്തൊരു
താമരക്കുടവുമായ് പോരാമോ

പൂർവ്വപുണ്ണ്യമാണോ ചൊടിയിലുതിരും സ്നേഹമന്ത്രമാണോ
മിഴികളിടയും ശ്യാമസന്ധ്യയാണോ
നിശകളറിയും പ്രേമമുദ്രയാണോ
ഉണർത്തു പാട്ടായ് വീണ്ടും
തുടിച്ചതിന്നെൻ നെഞ്ചിൽ
എന്തിനിന്നും നമ്മൾ തേടുന്നു വീണ്ടും
സന്ധ്യയുമീ രാവും ഒന്നാകും പോലെ
നീരാടിയേതു മോഹമെന്നിൽ നിന്നിലണയുന്നു
ഈ നിലാവിൽ ഓർമ്മകൊണ്ടു പൊതിയാൻ
കണ്ണിൽക്കണ്ണിൽ നോക്കി കാണാത്ത വരികൾ
എണ്ണിയെണ്ണി പാടാൻ ഈ രാവു മതിയോ
താഴമ്പൂക്കുടിലിന്റെ ചന്ദ്രമണി മുറ്റത്തൊരു
താമരക്കുടവുമായ് പോരാമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Thazhamboo Kudilinte