അലക്കൊഴിഞ്ഞ നേരമുണ്ടോ

അലക്കൊഴിഞ്ഞ നേരമുണ്ടോ
നേരമുണ്ടോ.. ഓ
എന്നാൽ  അഴുക്കു പോയ കാലമുണ്ടോ
അലക്കൊഴിഞ്ഞ നേരമുണ്ടോ
നേരമുണ്ടോ.. ഓ
എന്നാൽ  അഴുക്കു പോയ കാലമുണ്ടോ
അടിച്ചാലും പിഴിഞ്ഞാലും
അന്തസ്സോടേ ഉടുത്താലും
അടുത്ത നേരം മുഷിച്ചിലുണ്ടേ
കാര്യം വിളിച്ചു ചൊല്ലാൻ കുറച്ചിലുണ്ടേ
അലക്കൊഴിഞ്ഞ നേരമുണ്ടോ
നേരമുണ്ടോ.. ഓ
എന്നാൽ  അഴുക്കു പോയ കാലമുണ്ടോ

തന്തനന തന്തന തന്തന തന്തന തന്താനാ
തന്തനന തന്തന തന്തന തന്തന തന്താനാ
തന്തനന തന്തന തന്തന തന്തന തന്താനാ
തന്തനന തന്തന തന്തന തന്തന തന്താനാ

നാവലക്കി നാവലക്കി
നാടു വെളുത്തതു കണ്ടില്ലേ
കാടലക്കി കാടലക്കി
മാനം തെളച്ചതും കണ്ടില്ലേ
ഓഹോയ്  ഓഹോയ്
ഓഹോയ്  ഓഹോയ്  ഹൊയ്
നാവലക്കി നാവലക്കി
നാടു വെളുത്തതു കണ്ടില്ലേ
കാടലക്കി കാടലക്കി
മാനം തെളച്ചതും കണ്ടില്ലേ
അലക്കൊഴിഞ്ഞു കാശിക്കു പോയി
പുണ്യം വാങ്ങിയതാരുണ്ട്
ആരുണ്ട് ആരുണ്ട് ആരൊക്കെയുണ്ട്
ആ.. അലക്കൊഴിഞ്ഞു കാശിക്കു പോയി
പുണ്യം വാങ്ങിയതാരുണ്ട്
ഉടുത്ത വേഷം മുഷിയാതെയാടിത്തിർത്തവരാരൊക്കെയുണ്ട്
അലക്കൊഴിഞ്ഞ നേരമുണ്ടോ
നേരമുണ്ടോ.. ഓ
എന്നാൽ  അഴുക്കു പോയ കാലമുണ്ടോ

കാറ്റുണക്കി വെയിലുണക്കി
തല വെളുത്തതു കണ്ടില്ലേ
കർമ്മത്തിന്റെ വിഴുപ്പലക്കി
ജന്മം തുലഞ്ഞതും കണ്ടില്ലേ
ഓഹോയ്  ഓഹോയ്
ഓഹോയ്  ഓഹോയ് ഹോയ്
കാറ്റുണക്കി വെയിലുണക്കി
തല വെളുത്തതു കണ്ടില്ലേ
കർമ്മത്തിന്റെ വിഴുപ്പലക്കി
ജന്മം തുലഞ്ഞതും കണ്ടില്ലേ
വിഴുപ്പെടുത്ത് കഴുതയെപ്പോൽ
മനസ്സു മുൻപേ പോകുന്നു പോകുന്നൂ പോകുന്നൂ മനസ്സു പോകുന്നൂ
വിഴുപ്പെടുത്ത് കഴുതയെപ്പോൽ
മനസ്സു മുൻപേ പോകുന്നു
പല നിറത്തിൽ  മാനത്തുമാരോ
വിഴുപ്പലക്കി വിരിക്കുന്നു
അലക്കൊഴിഞ്ഞ നേരമുണ്ടോ
നേരമുണ്ടോ.. ഓ
എന്നാൽ  അഴുക്കു പോയ കാലമുണ്ടോ
അലക്കൊഴിഞ്ഞ നേരമുണ്ടോ
നേരമുണ്ടോ.. ഓ
എന്നാൽ  അഴുക്കു പോയ കാലമുണ്ടോ
എന്നാൽ  അഴുക്കു പോയ കാലമുണ്ടോ
എന്നാൽ  അഴുക്കു പോയ കാലമുണ്ടോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alakkozhinja Neramundo