മനസ്സിന്റെ ചരിവിൽ നിന്നുയരുന്നു
മനസ്സിന്റെ ചരിവിൽ നിന്നുയരുന്നു
കിളികളങ്ങറിയാവാനിലൂടെ
മദമെന്ന കതിരവൻ പടിയടച്ചിറങ്ങുന്നു
പുകയും ചൂട്ടു വീശി
ഇരവുകൊണ്ടാടുവാൻ പുതിയ രാപ്പാടികൾ
ചിറകു തേടുന്ന കനവിലങ്ങിങ്ങു കഴുകനും മൂങ്ങയും
ഇടം വലം തരം തിരഞ്ഞെത്തുന്നു
മനസ്സിന്റെ ചരിവിൽ നിന്നുയരുന്നു
കിളികളങ്ങറിയാവാനിലൂടെ
മദമെന്ന കതിരവൻ പടിയടച്ചിറങ്ങുന്നു
പുകയും ചൂട്ടു വീശി
ഇരവുകൊണ്ടാടുവാൻ പുതിയ രാപ്പാടികൾ
ചിറകു തേടുന്ന കനവിലങ്ങിങ്ങു കഴുകനും മൂങ്ങയും
ഇടം വലം തരം തിരഞ്ഞെത്തുന്നു
മനസ്സിന്റെ ചരിവിൽ നിന്നുയരുന്നു
കിളികളങ്ങറിയാവാനിലൂടെ
മദമെന്ന കതിരവൻ പടിയടച്ചിറങ്ങുന്നു
പുകയും ചൂട്ടു വീശി
ഒരു തരിവെളിച്ചവുമായ് മിനുങ്ങും പനിനീർ താരകമോ
മിഴി തുറന്നടച്ചിരുന്നും വിപത്തിൽ ഇരതേടുന്നവരോ
പിണറുകൾ ചീറി പെരുമഴ ചാറി നനയും തുമ്പികളോ
കുളിരലമൂടി തനിയെ മയങ്ങും മണിയാം കുരുവികളോ
കൊടും കാട്ടുതീയിൽ നീന്തും പനങ്കാളി മാതാവോ
വിധിയുടെ പിടികളിൽ പിഴവുണ്ടെന്നറിഞ്ഞിട്ടും
ഒരുത്തരുമൊരുത്തരും കണ്ടില്ല്യാ
മനസ്സിന്റെ ചരിവിൽ നിന്നുയരുന്നു
കിളികളങ്ങറിയാവാനിലൂടെ
മദമെന്ന കതിരവൻ പടിയടച്ചിറങ്ങുന്നു
പുകയും ചൂട്ടു വീശി
പെരുവെള്ളക്കെടുതികളിൽ പിടഞ്ഞും മനഃസാക്ഷികളിടിഞ്ഞും
ഉരുൾപൊട്ടിത്തകർന്നടിഞ്ഞും കുഴഞ്ഞും പലജീവിതമൊടുങ്ങും
കലങ്ങുന്ന നീരിൽ കരളിനു തോടും കഴുകന്മാരിതിലെ
അവരുടെ നേർക്കും ശരമെറിഞ്ഞാർക്കും കാപ്പിരിമാരിവിടെ
നടുങ്ങുന്ന പാതിരാവും നഖം നീട്ടിയെത്തുന്നു
മനസ്സുകൾ വിറയ്ക്കുന്നു മല പൊട്ടിത്തെറിക്കുന്നു
അടുത്തുവന്നടുത്തു വൻ ഭൂകമ്പം
മനസ്സിന്റെ ചരിവിൽ നിന്നുയരുന്നു
കിളികളങ്ങറിയാവാനിലൂടെ
മദമെന്ന കതിരവൻ പടിയടച്ചിറങ്ങുന്നു
പുകയും ചൂട്ടു വീശി
ഇരവുകൊണ്ടാടുവാൻ പുതിയ രാപ്പാടികൾ
ചിറകു തേടുന്ന കനവിലങ്ങിങ്ങു കഴുകനും മൂങ്ങയും
ഇടം വലം തരം തിരഞ്ഞെത്തുന്നു