മറഞ്ഞു പോയതെന്തേ

മറഞ്ഞു പോയതെന്തേ  നീ അകന്നു പോയതെവിടേ (2)
ഇരുളുന്ന മൺ കൂട്ടിൽ എന്നെ തനിച്ചാക്കി
എങ്ങു നീ പറന്നു പോയി
അമ്മയെ വേർപെട്ട പൈക്കിടാവിൻ
ദുഃഖമോർക്കാതെ എങ്ങു നീ പോയീ (മറഞ്ഞു...)


ഇനിയെന്തിനീ നിലവിളക്ക് നീ ഇല്ലാതെ
എന്തിനീ  സിന്ദൂരം (2)
കുഞ്ഞുങ്ങളുറങ്ങീലാ  കിളികളുറങ്ങീലാ (2)
കിളിവാതിൽ ചാരിയില്ലാ
പൊടിയരിക്കഞ്ഞിക്ക് ചൂടാറിയില്ലൊന്നു
വരില്ലേ വിളമ്പിത്തരില്ലേ (മറഞ്ഞു...)

കരയിൽ വീണ മീനിനെ പോൽ
 ഇന്നു നിമിഷങ്ങൾ  എണ്ണിയെണ്ണി കഴിയുന്നു ഞാൻ (2)
മഞ്ഞിനു കുളിർമ്മയില്ല പുലരിക്കു തെളിമയില്ല (2)
തെന്നലിന്‍  സാന്ത്വനമില്ല
നീ വാഴും ആ തീരം എത്ര ദൂരെ
നീളുമീ പെരുവഴി എത്ര ദൂരം (മറഞ്ഞു...)


----------------------------------------------------------------------