ആനന്ദരാജ്

Anand Raj
ആനന്ദ് രാജ്
തമിഴ് നടൻ

തെന്നിന്ത്യൻ ചലച്ചിത്ര നടൻ. 1958- ൽ പുതുച്ചേരിയിൽ ജനിച്ചു. വളരെ ചെറുപ്പത്തിലേ സിനിമയോട് വലിയ താത്പര്യമായിരുന്നു ആനന്ദ് രാജിന്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ചലച്ചിത്രലോകത്തേയ്ക്ക് കടക്കാൻ തീരുമാനിച്ചു. M.G.R. Government Film and Television Training Institute- ൽ നിന്നും അഭിനയം പഠിച്ചതിനുശേഷം അദ്ദേഹം സിനിമയിൽ ഒരു റോൾ കിട്ടുന്നതിനായി പരിശ്രമിച്ചു. പക്ഷേ വളരെക്കാലത്തെ പ്രയത്നത്തിനുശേഷമേ അദ്ദേഹത്തിന് സിനിമയിൽ ഒരു റോൾ ലഭിച്ചുള്ളൂ. 1988- ൽ Oruvar Vaazhum Aalayam എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്തുകൊണ്ടാണ് ആനന്ദ് രാജ് തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. ആ വർഷം തന്നെ  Urimai Geetham എന്ന ചിത്രത്തിലും അദ്ദേഹം വില്ലനായി. രണ്ടു സിനിമകളിലേയും ആനന്ദ് രാജിന്റെ വേഷം ശ്രദ്ധിയ്ക്കപ്പെട്ടതിനാൽ അദ്ദേഹം തമിഴ് സിനിമകളിൽ ഒരു സ്ഥാനം നേടിയെടുത്തു.

തെന്നിന്ത്യൻ സിനിമകളിലെ പ്രധാന താരങ്ങളുടെയെല്ലാം വില്ലനായി ആനന്ദ് രാജ് അഭിനയിച്ചു. 1989- ൽ Muddula Mavayya എന്ന സിനിമയിലൂടെയാണ് ആനന്ദ് രാജ് തെലുങ്കിലെത്തുന്നത്. തുടർന്ന് നിരവധി തെലുങ്കു സിനിമകളിലും അദ്ദേഹം അഭിനയിച്ചു. 1992- ൽ  David Uncle എന്ന സിനിമയുൾപ്പെടെ ചില തമിഴ് ചിത്രങ്ങളിൽ ആനന്ദ് രാജ് നായകനായി അഭിനയിച്ചിട്ടുണ്ട്.  എന്നാൽ അദ്ദേഹം അഭിനയിച്ചവയിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങളായിരുന്നു.

ഐ വി ശശി സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായ ദ് സിറ്റി എന്ന ചിത്രത്തിലൂടെയാണ് ആനന്ദ് രാജ് മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് ജയം, സത്യം, ഡബിൾസ് എന്നീ സിനിമകളിലും മലയാളത്തിൽ അദ്ദേഹം അഭിനയിച്ചു.