വിജയ് മേനോന്
മലയാള ചലച്ചിത്ര നടൻ. ലണ്ടനില് ജനിച്ച വിജയ് മേനോന് ഊട്ടി ലോറന്സ് സ്കൂളിലാണു പഠിച്ചത്. പഠന ശേഷം. പൂനെ ഫിലിം ഇന്സ്റ്റിറ്റ്യുട്ടില് സംവിധാനം പഠിയ്ക്കാൻ ചേർന്നു. ഫിലിം ഇന്സ്ടിട്യൂട്ടിൽ നിന്നും സംവിധാനം പഠിച്ചിറങ്ങിയ വിജയ് മേനോൻ സഹസംവിധായകനാകുവാൻ വേണ്ടി പ്രശസ്ത സംവിധായകൻ ഭരതന്റെ അടുത്തു ചെന്നു. വിജയ്മേനോനെ തന്റെ അസിസ്റ്റന്റ് ആക്കുന്നതിനുപകരം ഭരതൻ തന്റെ സിനിമയിലെ നായകനാക്കി മാറ്റി. 1981-ൽ ഭരതന്റെ നിദ്ര എന്ന ചിത്രത്തിൽ നായകനായിക്കൊണ്ട് വിജയ് മേനോൻ തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചു. തുടർന്ന് നൂറിലധികം ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. ഹേയ് ജൂഡ് എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് സംസ്ഥാന സ്പെഷൽ ജൂറി പുരസ്കാരത്തിന് വിജയ്മേനോൻ അർഹനായി.
പ്രേം നസീർ, ഭരത്ഗോപി എന്നിവരെ ഒക്കെ വെച്ച് നിലാവിന്റെ നാട്ടിൽ എന്ന സിനിമയിലൂടെ രചന,സംവിധാനം എന്നിവയിലും വിജയ് മേനോൻ തന്റെ കഴിവുതെളിയിച്ചു. കൂടാതെ പ്രണയാക്ഷരങ്ങൾ,വിളക്കുമരം എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. ഇതിനു പുറമെ നല്ലയൊരു ഡബ്ബിങ് ആർട്ടിസ്റ്റും കൂടിയാണ്. FIR ലെ നരേന്ദ്ര ഷെട്ടി, ദ് പ്രിൻസിലെ വിശ്വനാഥ് എന്ന മോഹൻലാലിന്റെ അച്ഛൻ കഥാപാത്രം, മേൽ വിലാസം - കേണൽ സുറാട് സിങ്.. ഒക്കെ അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെയാണ് സംസാരിച്ചത്. ഒപ്പം സിനിമയിൽ സമുദ്രക്കനി അവതരിപ്പിച്ച വാസുവിനു കരുത്തു നൽകിയതും ഇദ്ദേഹത്തിന്റെ ശബ്ദമാണ്.
നിരവധി ടെലിവിഷൻ സീരിയലുകളിലും വിജയ് മേനോൻ അഭിനയിച്ചിട്ടുണ്ട്.
അവാർഡുകൾ-
Kerala state film awards
2011 Kerala State Film Award for Best Dubbing Artist - Melvilasom[2]
2017 Kerala State Film Award for Best Dubbing Artist - Oppam
2018 -Special Jury Mention - Hey Jude
Kerala State Television Awards
2017-Second Best Actor-Nilavum Nakshathrangalum
2018- Special jury mention - Kshnaprabhachanchalam
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
വിളക്കുമരം | വിജയ് മേനോന്, നിഖിൽ മേനോൻ | 2017 |
നിലാവിന്റെ നാട്ടിൽ | വിജയ് മേനോന് | 1986 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
നിദ്ര | രാജു | ഭരതൻ | 1981 |
ഇല കൊഴിയും കാലം | 1982 | ||
രചന | രാജഗോപാൽ (രാജൻ ) | മോഹൻ | 1983 |
പ്രേംനസീറിനെ കാണ്മാനില്ല | ലെനിൻ രാജേന്ദ്രൻ | 1983 | |
അസ്തി | ദിലീപ് | രവി കിരൺ | 1983 |
പറന്നു പറന്നു പറന്ന് | ശ്രീകണ്ഠൻ നായരുടെ അനന്തിരവൻ | പി പത്മരാജൻ | 1984 |
ചൂടാത്ത പൂക്കൾ | സുരേഷ് | എം എസ് ബേബി | 1985 |
മീനമാസത്തിലെ സൂര്യൻ | ചിരുകണ്ടൻ | ലെനിൻ രാജേന്ദ്രൻ | 1986 |
ഇസബെല്ല | റിസപ്ഷനിസ്റ്റ് രവി | മോഹൻ | 1988 |
മുഖം | വിജയ് | മോഹൻ | 1990 |
കഥാനായിക | മനോജ് ബാബു | 1990 | |
അയ്യർ ദി ഗ്രേറ്റ് | ഡോക്ടർ | ഭദ്രൻ | 1990 |
അനന്തവൃത്താന്തം | ഫ്രാങ്കി | പി അനിൽ | 1990 |
പൊന്നരഞ്ഞാണം | ബാബു നാരായണൻ | 1990 | |
ഉത്തരകാണ്ഡം | തുളസീദാസ് | 1991 | |
നന്ദിനി ഓപ്പോൾ | മോഹൻ കുപ്ലേരി | 1994 | |
സൈന്യം | ജോഷി | 1994 | |
ബോക്സർ | തമ്പിയുടെ മകൻ | ബൈജു കൊട്ടാരക്കര | 1995 |
പ്രോസിക്യൂഷൻ | തുളസീദാസ് | 1995 | |
ദി കിംഗ് | ഷാജി കൈലാസ് | 1995 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
നിലാവിന്റെ നാട്ടിൽ | വിജയ് മേനോന് | 1986 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
വിളക്കുമരം | വിജയ് മേനോന് | 2017 |
നിലാവിന്റെ നാട്ടിൽ | വിജയ് മേനോന് | 1986 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
വിളക്കുമരം | വിജയ് മേനോന് | 2017 |
നിലാവിന്റെ നാട്ടിൽ | വിജയ് മേനോന് | 1986 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
ലൂസിഫർ | പൃഥ്വിരാജ് സുകുമാരൻ | 2019 | |
മാമാങ്കം (2019) | എം പത്മകുമാർ | 2019 | |
ഉയരെ | മനു അശോകൻ | 2019 | |
ലൂക്ക | അരുൺ ബോസ് | 2019 | തലൈവാസൽ വിജയ് |
സോളോ | ബിജോയ് നമ്പ്യാർ | 2017 | ദിനോ മോറിയ |
ഒപ്പം | പ്രിയദർശൻ | 2016 | സമുദ്രക്കനി |
ചാർലി | മാർട്ടിൻ പ്രക്കാട്ട് | 2015 | |
സാമ്രാജ്യം II - സൺ ഓഫ് അലക്സാണ്ടർ | പേരരശ് | 2015 | കെ സി ശങ്കർ |
അപ്പോത്തിക്കിരി | മാധവ് രാംദാസൻ | 2014 | |
കളിമണ്ണ് | ബ്ലെസ്സി | 2013 | തമ്പി ആന്റണി |
മേൽവിലാസം | മാധവ് രാംദാസൻ | 2011 | |
കലണ്ടർ | മഹേഷ് പത്മനാഭൻ | 2009 | |
വാണ്ടഡ് | മുരളി നാഗവള്ളി | 2004 | |
കഥാവശേഷൻ | ടി വി ചന്ദ്രൻ | 2004 | |
ദി ഫയർ | ശങ്കർ കൃഷ്ണൻ | 2003 | ബോബൻ ആലുമ്മൂടൻ |
ഒളിമ്പ്യൻ അന്തോണി ആദം | ഭദ്രൻ | 1999 | കിറ്റി |
നിറം | കമൽ | 1999 | |
എഫ്. ഐ. ആർ. | ഷാജി കൈലാസ് | 1999 | രാജീവ് |
ദി പ്രിൻസ് | സുരേഷ് കൃഷ്ണ | 1996 | ഗിരീഷ് കർണാട് |
പൊന്തൻമാട | ടി വി ചന്ദ്രൻ | 1994 |
Edit History of വിജയ് മേനോന്
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
27 Feb 2022 - 17:51 | Achinthya | |
21 Feb 2022 - 16:59 | Achinthya | |
21 Feb 2022 - 14:21 | Achinthya | |
17 Feb 2021 - 11:40 | shyamapradeep | |
15 Jan 2021 - 19:49 | admin | Comments opened |
14 Aug 2019 - 12:07 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
7 Jun 2015 - 20:39 | Neeli | |
26 Mar 2015 - 01:30 | Jayakrishnantu | ഫീൽഡ് ചേർത്തു |
26 Mar 2015 - 01:30 | Jayakrishnantu | ഫീൽഡ് ചേർത്തു |
19 Oct 2014 - 09:27 | Kiranz | കൂടുതൽ വിവരങ്ങൾ ചേർത്തു |
- 1 of 2
- അടുത്തതു് ›