സ്വർഗ്ഗമിന്നെന്റെ
ആ... ആ... ആ..
സ്വര്‍ഗ്ഗമിന്നെന്റെ രാഗഭൂവില്‍ പെയ്തിറങ്ങി
ഗാനസാമ്രാജ്യമാകവേ മഞ്ഞണിഞ്ഞു
മുത്തു വീണെന്റെ മുറം നിറഞ്ഞൊരു മാത്രയില്‍
പാനപാത്രങ്ങള്‍ നിറഞ്ഞു കവിയും വേളയില്‍
സ്വരമൊഴുകിയൊഴുകി ഒഴുകിയെന്റെ കരളില്‍
കവിതയാകുന്നു സാന്ദ്രമായ്...
സ്വര്‍ഗ്ഗമിന്നെന്റെ രാഗഭൂവില്‍ പെയ്തിറങ്ങി
ഗാനസാമ്രാജ്യമാകവേ മഞ്ഞണിഞ്ഞു...
ആരാണോ ദേവി നീ ആരാണോ
ചിരിതൂകും കാമിനീ ലതയാണോ
മല്ലീശരന്‍ തേടുമഭിരാമിയോ
തീരം തലോടുന്ന കല്ലോലമോ
ഏകാന്തരാവില്‍ തങ്കത്തൂ നിലാവില്‍ (2)
നീയൊഴുകിയൊഴുകി ഒഴുകിയെന്റെ
കനവില്‍ മൃദുലമായ് വന്ന ഭാവമോ...
സ്വര്‍ഗ്ഗമിന്നെന്റെ രാഗഭൂവില്‍ പെയ്തിറങ്ങി
ഗാനസാമ്രാജ്യമാകവേ മഞ്ഞണിഞ്ഞ...
നീയല്ലോ നിത്യമാം താരുണ്യം
കാണ്മൂ ഞാന്‍ ഭാവനാ നിര്‍മ്മാല്യം
മൗനങ്ങളില്‍ വീഴുമീണങ്ങളില്‍
ഏകാകി നീ നിന്നെയറിയുന്നു ഞാന്‍
നീ എന്നിലണയും നിമിഷത്തുമ്പിയല്ലോ (2)
പൂഞ്ചിറകു വീശി ഒഴുകിയൊഴുകി
യെന്നില്‍ പുളകമായ് വന്ന ചന്ദ്രികേ....
(സ്വര്‍ഗ്ഗമിന്നെന്റെ)