കൃഷ്ണകുമാർ

Krishnakumar

മലയാള ചലച്ചിത്ര, സീരിയൽ നടൻ. 1968 ജൂണിൽ ഗോപാലകൃഷ്ണൻ നായരുടെയും രത്നമ്മയുടെയും മകനായി ജനിച്ചു.  ദൂരദർശനിൽ വാർത്താവായനക്കാരനായിട്ടായിരുന്നു കൃഷ്ണകുമാറിന്റെ ദൃശ്യ മാധ്യമ രംഗത്തെതുടക്കം. 1994-ൽ കാശ്മീരം എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് അഭിനയരംഗത്തേയ്ക്ക് കടന്നു. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ചു. സ്ത്രീ  എന്ന സീരിയലിൽ അഭിനയച്ചതോടെ കൃഷ്ണകുമാർ കുടുംബപ്രേക്ഷകർക്കിടയിലും പ്രശസ്തനായി. കാറ്റു വന്നു വിളിച്ചപ്പോൾ എന്ന സിനിമയുൾപ്പെടെ മൂന്ന്-നാല് സിനിമകളിൽ കൃഷ്ണകുമാർ നായകവേഷവും ചെയ്തിട്ടുണ്ട്. അറുപതിലധികം മലയാള സിനിമകളിൽ അഭിനയിച്ച അദ്ദേഹം ചെയ്തതിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങളും കാരക്ടർ റോളുകളുമായിരുന്നു.

കൃഷ്ണകുമാറിന്റെ വിവാഹം 1994 ഡിസംബറിലായിരുന്നു. ഭാര്യ സിന്ധു.  നാല് പെൺ മക്കളാണ് കൃഷ്ണകുമാർ - സിന്ധു ദമ്പതികൾക്കുള്ളത്. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ നായികയായിക്കൊണ്ട് അഹാന അഭിനയരംഗത്തേയ്ക്കെത്തി.  ഇഷാനി കൃഷ്ണ വൺ എന്ന സിനിമയിലൂടെയും ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിച്ചിരിയ്ക്കുന്നു.