കലാഭവൻ സന്തോഷ്

Kalabhavan Santhosh

സിനിമാ, സീരിയൽ, മിമിക്രി രംഗങ്ങളിൽ മുപ്പത് വർഷക്കാലം സജീവ സാന്നിധ്യമായിരുന്നു സന്തോഷ്. 1985 ലാണ് സന്തോഷ് കലാഭവനിൽ ചേരുന്നത്. മിമിക്സ് പരേഡ് എന്ന ചിത്രത്തിലൂടെ ആദ്യമായി മലയാള സിനിമയിൽ എത്തി. പിന്നീട് മിമിക്സ് സൂപ്പർ 1000, ഫ്രണ്ട്സ് തുടങ്ങി നിരവധി സിനിമകളിൽ ഹാസ്യ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്, 2007 ഒക്ടോബർ 10നു അദ്ദേഹം അന്തരിച്ചു. 

ഭാര്യ : ഗീത മകൾ : സൂര്യഗായത്രി