സീ ആർ നമ്പർ 89

C R No.89
കഥാസന്ദർഭം: 

വർത്തമാനകാല കേരളത്തില്‍ ജീവിക്കുന്ന മനുഷ്യന്റെ മൂല്യബോധത്തെ ചർച്ച ചെയ്യുന്ന ഈ ചിത്രം അടുത്തകാലത്തായി സമൂഹത്തില്‍ കൂടിവരുന്ന ആയുധസംസ്കാരത്തെ ചോദ്യം ചെയ്യുന്നു. രാത്രി ആയുധവുമായി പോകുന്ന വാഹനം കുന്നിന്‍ ചരിവില്‍ പെട്ടുപോകുന്നതും തുടർന്നുണ്ടാകുന്നതുമായ  സംഭവങ്ങളുമാണ് ചിത്രത്തില്‍. സമൂഹത്തില്‍ എല്ലാമനുഷ്യരിലും അകാരണമായ ഭയം വന്നു നിറഞ്ഞതായും സിനിമ പറയുന്നു. രാഷ്ട്രീയ കൊലപാതകങ്ങളും ക്വട്ടേഷൻസംഘങ്ങളും ഒരു സാധാരണ വാർത്തയായി മാറിയ വർത്തമാനകാല കേരളീയ സാമൂഹ്യജീവിതത്തിലെ തിന്മയുടെ സകലവ്യാപിയായ സാന്നിധ്യമാണ് ഈ സിനിമയിൽ സൂക്ഷ്മാനുഭവമായി സംവേദനം ചെയ്യുന്നത്. ഓരോ വ്യക്തിയും സാമൂഹ്യജീവിതത്തിൽ കാണിക്കുന്ന തെളിവുകളായി രേഖപ്പെടുത്താത്ത തിന്മകളെ ആവിഷ്കരിക്കുന്നതോടൊപ്പം അതിനപ്പുറം ജീവിതത്തെ സുന്ദരമാക്കുന്ന ഗ്രാമീണമായ നൈതികബോധവും സമർത്ഥമായി സംവിധായകൻ വെളിപ്പെടുത്തുന്നുണ്ട്

റിലീസ് തിയ്യതി: 
Friday, 5 June, 2015
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
പാലക്കാട് തൃശൂർ ജില്ലകളിലെ ദേശമംഗലം, ആറങ്ങോട്ടുകര, പെരുമ്പിലാവ്, കടവല്ലൂർ, കോതച്ചിറ, കൂറ്റനാട് എന്നീ സ്ഥലങ്ങളിൽ.

T10MDPb5RTk