ബീന കുമ്പളങ്ങി

Beena Kumbalangi

80കളിൽ മലയാള സിനിമയിലേക്ക് കടന്നു വന്ന  നടിയാണ് ബീന കുമ്പളങ്ങി. ചെറുതും വലുതുമായ കുറെ വേഷങ്ങൾ ചെയ്തു. കുമ്പളങ്ങി തൈക്കൂട്ടത്തിൽ ജോസഫ് റീത്ത ദമ്പതികളുടെ മകളായ ബീന, കുഞ്ഞിലേ തന്നെ അറിയപ്പെടുന്ന കലാകാരി ആയിരുന്നു.. കലാഭവനിൽ കുറച്ചുനാളത്തെ നൃത്തപഠനം. അതിനു ശേഷമാണ് സിനിമയിൽ എത്തുന്നത്. ചാപ്പ, കള്ളൻ പവിത്രൻ തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. കള്ളൻ പവിത്രനിലെ ദമയന്തി എന്ന കഥാപാത്രമാണ് ബീനയെ മലയാള സിനിമയിൽ ശ്രദ്ധേയയാക്കിയത്. 

പിന്നീടാണ് സാബു എന്നയാളെ വിവാഹം ചെയ്യുന്നത്.  കല്യാണത്തിന് ശേഷം ഷാർജ ടു ഷാർജ,  കല്യാണരാമൻ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, സദാനന്ദന്റെ സമയം, ക്രോണിക് ബാച്ചിലർ, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
സദാനന്ദന്റെ സമയത്തിൽ വെടിക്കെട്ട് ജാനു എന്ന കഥാപാത്രം ആരും മറക്കാനിടയില്ല.