ബിന്നി ടോമി
കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിനിയാണ് ബിന്നി ടോമി. വിദ്യാഭ്യാസത്തിനുശേഷം വിവാഹിതയായി ഭർത്താവിനോടൊപ്പം യു എ ഇ യിൽ താമസിച്ചിരുന്ന കാലത്താണ് ബിന്നി കലാപ്രവർത്തനങ്ങളിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. യു എ യിൽ നാടകാഭിനയത്തോടെയായിരുന്നു ബിന്നിയുടെ തുടക്കം. തുടർന്ന് യു എ ഇയിൽ നിരവധി നാടകങ്ങളിൽ ബിന്നി അഭിനയിച്ചു. കലാ അബുദാബിയുടെ മണ്ണ്, കൂട്ടുകൃഷി, മാക്ബത്ത്, മാ. ശക്തി അഭുദാബിയുടെ ചിരി, നക്ഷത്ര സ്വപ്നങ്ങൾ, കുഞ്ഞാലി മരയ്ക്കാർ, കിംഗ് സോളമൻ, ഓണനിലാവ്. എന്നിവയെല്ലാം ബിന്നി അഭിനയിച്ച നാടകങ്ങളാണ്.
പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ബാല്യകാലസഖി യാണ് ബിന്നി ടോമിയുടെ ആദ്യ സിനിമ. സുനിൽ സുഖദയുടെ ഭാര്യാവേഷമായിരുന്നു ചെയ്തത്. തുടർന്ന് കിസ്മത്ത് ,ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു കുപ്രസിദ്ധ പയ്യന് എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ ബിന്നി അഭിനയിച്ചിട്ടുണ്ട്. യു എ ഇയിൽ ചിത്രീകരിച്ച ഷവർമ്മ, നിപ്പ്, അമ്മ, സ്പീഡ്, ഭരതന്റെ സംശയങ്ങൾ എന്നീ ഷോർട്ട്ഫിലിമുകളിലും ബിന്നി അഭിനയിച്ചിരുന്നു.