ചിലതു നാം

ചിലതു നാം കളകളായ് പിഴുതെറിഞ്ഞാലും
മുളയിടാം തളിരിടാം വെളിയിടങ്ങളിൽ
വഴിയോരത്താരും കാണാതൊരുനാൾ
തണലായ്‌ തീരാൻ താനെ ...
അതിലെ പോകും കാറ്റിൻ കിളികൾ
കളിവീടെന്നെ കരുതാൻ
ഓ ...ഓ ...

ഇഷ്‌ക്കിൻ തീയിൽ നിന്നെ
ഇഷ്കിൻ നോവിൽ നിന്നെ
ഇരുട്ടിൻ പാതകടന്നെ ..
സൂര്യനുദിപ്പൊരാകാശാം നാം
നാമെ മറവികളും ഓർമ്മയുമായ്
നാളെകൾ തൻ കനവായി

മേലെ വിണ്ണ് ...താഴെ മണ്ണും മാത്രമായ്...
മുന്നിൽ തിരമാല അലറുന്ന തീരത്ത്‌
തുടരാം ഏകാന്ത ജന്മം...
പിന്നിൽ പുഴപോലെ കിനിയുന്ന നോവാകെ
കടലിൻ മാറത്തൊടുങ്ങാം
മഴതോരാം വേനൽ വരാം
വെയിലെങ്ങും പൂത്തുലയാം ..
പുതു കാറ്റത്താടീടാം ...

കിസ്മത്ത്..കിസ്മത്ത്...കിസ്മത്ത്..കിസ്മത്ത്.
കിസ്മത്ത്..കിസ്മത്ത്...കിസ്മത്ത്..കിസ്മത്ത്.
കിസ്മത്ത്..കിസ്മത്ത്...കിസ്മത്ത്..കിസ്മത്ത്.
കിസ്മത്ത്..കിസ്മത്ത്...കിസ്മത്ത്..കിസ്മത്ത്.

ഇഷ്‌ക്കിൻ തീയിൽ നിന്നെ
ഇഷ്കിൻ നോവിൽ നിന്നെ..
ഇരുട്ടിൻ പാതകടന്നെ ..
സൂര്യനുദിപ്പൊരാകാശാം നാം
നാമെ മറവികളും ഓർമ്മയുമായ്
നാളെകൾ തൻ കനവായി
ഓ ..ഓ

നീരാഴങ്ങൾ വേരുതേടി വന്നിടാം...
വഴിയമ്പമിന്ന് ഋതുക്കൾ പലവന്ന്
വെറുതെ മോഹിച്ചു പോകാം
ചിലരാ ശിഖരങ്ങൾ പടരും മേലാപ്പിൽ
നിറ നക്ഷത്രങ്ങൾ ചാർത്താം
നഗരങ്ങൾ അന്തിച്ചായാം
ഉടലാകെ ഊയലാടാം
ലോകം തീരാ താരാട്ടായിടാം
 
ഇഷ്‌ക്കിൻ തീയിൽ നിന്നെ
ഇഷ്കിൻ നോവിൽ നിന്നെ
ഇരുട്ടിൻ പാതകടന്നെ ..
സൂര്യനുദിപ്പൊരാകാശാം നാം
നാമെ മറവികളും ഓർമ്മയുമായ്
നാളെകൾ തൻ കനവായി

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chilathu naam