ആലം ഉടയോന്റെ

ആലം ഉടയോന്റെ

അരുളപ്പാടിനാലെ

ആദം ഹവ്വ കണ്ടു

കൂടെക്കൂടിയ നാള്

 

ബർക്കത്തുള്ള നാള്

ഭയക്കിട്ട് രണ്ടാള്

അതിനാൽ കോർത്തിടട്ടെ

നല്ല തല്ലുമാല

 

പച്ചക്കുളം പള്ളീൽ

പെരുന്നാൾ കൂടാന്

ഉടുപ്പിട്ട് വന്നോനെ

പുതപ്പിച്ചു വിട്ടോവൻ

 

കൂട്ടത്തിൽ നല്ലോവൻ

വെളുക്കനെ ചിരിക്കുന്നോൻ

ഹേതുവതില്ലാതെ

ഉമ്മാനെ തല്ലാത്തോൻ

 

കാതിനടപ്പുള്ളോവൻ

വായിലടപ്പില്ലാത്തോൻ

കാതടക്കി തല്ലുന്നോൻ

കാക്കാതെ മണ്ടുന്നോൻ

 

പിന്നെയുള്ളോരു പൂമോൻ

പത്തിരി മോറുള്ളവൻ

കൊടുക്കാതെ കൊള്ളുന്നോൻ

കൊണ്ടാൽ കൊടുക്കാത്തോൻ

 

നട്ടുച്ച നേരത്ത്

നാലാള് കാണുമ്പോൾ

നാലും കൂടിയ റോഡിൽ

നായ് മായിരി തല്ലുന്നോർ

 

എന്നാലും കൂറുള്ളോർ

ഉള്ളില് നൂറുള്ളോർ

മുത്തം കൊടുക്കുന്നോർ

മുത്തു പോലുള്ളോവർ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aalam Udayonte

Additional Info

Year: 
2022