ബിനു പപ്പു
കുതിരവട്ടം പപ്പുവിന്റെ മൂന്നുമക്കളില്‍ ഇളയവനാണ് ബിനു പപ്പു. പൂർണ്ണ നാമം ബിനു പി സി. ഏഴാം ക്ലാസ് വരെ പഠിച്ചത് ചേവായൂര്‍ പ്രസന്റേഷന് സ്കൂളിൽ. പീന്നിട് ഗുജറാത്തി സ്കൂളിലും,മലബാര്‍ ക്രിസ്ത്യന്കോളജിലും ഡിഗ്രി സാമൂതിരി ഗുരുവായൂരപ്പന് കോളജിലുമാണ് പൂര്‍ത്തീകരിച്ചത്. അച്ഛൻ പപ്പുവിന്റെ നാടക ട്രൂപ്പായ അക്ഷര തിയേറ്റേഴ്സില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ അവധിക്കാലത്ത് അഭിനയിക്കാന്‍ പോയിരുന്നു. കൗശലം, ഏകലവ്യൻ, ഏയ് ഓട്ടോ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി ചെറുവേഷങ്ങളിൽ അഭിനയിച്ചു. സലിം ബാബ സംവിധാനം ചെയ്ത ഗുണ്ട എന്ന ചിത്രത്തില്‍ ഒരു മുഴുനീള ആക്ഷന്‍ ഫാമിലി എന്റര്‍ടെയ്നറില്‍ കരുത്തുറ്റ പരുക്കന്‍ വേഷത്തിൽ ബിനു പപ്പു അഭിനയ രംഗത്തേക്ക് കടന്നു വന്നു. പ്രധാനമായും മലയാള സിനിമയിലെ അണിയറപ്രവർത്തകരുടെയും അഭിനേതാക്കളുടെയും മക്കൾ ഒത്ത് ചേർന്ന ചിത്രമായിരുന്നു ഗുണ്ട. തുടർന്ന് മലയാള സിനിമയിൽ നിരവധി വേഷങ്ങളിൽഅഭിനയിച്ചുവെങ്കിലും. അസിസ്റ്റന്റ്- അസോസിയേറ്റ് സംവിധായകനായി സിനിമയുടെ പിന്നണിയിലാണു കൂടുതലും ബിനു പപ്പു സഹകരിച്ചത്. സഖാവ് എന്ന ചിത്രത്തിനു ശേഷം അഭിനയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
കുടുംബസമേതം ബംഗളൂരുവിൽ താമസിക്കുന്ന ബിനു ആര്‍ക്കിടെക്ട് (ത്രിഡി വിഷ്വലൈസറര്) ആയിട്ട് 2017 വരെ ജോലി ചെയ്തിരുന്നു. ഭാര്യ അഷിദ.
ഫേസ്ബുക്ക് പ്രൊഫൈൽ ഇവിടെ | ഇൻസ്റ്റഗ്രാം പേജിവിടെ
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
സിനിമ രൗദ്രം | കഥാപാത്രം | സംവിധാനം രഞ്ജി പണിക്കർ | വര്‍ഷം 2008 |
സിനിമ ഗുണ്ട | കഥാപാത്രം ക്രിസ്റ്റി | സംവിധാനം സലിം ബാബ | വര്‍ഷം 2014 |
സിനിമ ഗാംഗ്സ്റ്റർ | കഥാപാത്രം പോലീസ് ഓഫീസർ സൗരവ് | സംവിധാനം ആഷിക് അബു | വര്‍ഷം 2014 |
സിനിമ റാണി പത്മിനി | കഥാപാത്രം കരീം | സംവിധാനം ആഷിക് അബു | വര്‍ഷം 2015 |
സിനിമ സഖാവ് | കഥാപാത്രം പ്രഭാകരൻ ഈരാളി | സംവിധാനം സിദ്ധാർത്ഥ ശിവ | വര്‍ഷം 2017 |
സിനിമ പുത്തൻപണം | കഥാപാത്രം എസ് ഐ അനിയൻ | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്‍ഷം 2017 |
സിനിമ പരോൾ | കഥാപാത്രം ഫോറെസ്റ്റ് ഓഫീസർ | സംവിധാനം ശരത് സന്ദിത്ത് | വര്‍ഷം 2018 |
സിനിമ കല വിപ്ലവം പ്രണയം | കഥാപാത്രം | സംവിധാനം ജിതിൻ ജിത്തു | വര്‍ഷം 2018 |
സിനിമ ലൂസിഫർ | കഥാപാത്രം ജയിലർ മാത്യുസ് | സംവിധാനം പൃഥ്വിരാജ് സുകുമാരൻ | വര്‍ഷം 2019 |
സിനിമ ഹെലൻ | കഥാപാത്രം സി ഐ രവി പ്രകാശ് | സംവിധാനം മാത്തുക്കുട്ടി സേവ്യർ | വര്‍ഷം 2019 |
സിനിമ വൈറസ് | കഥാപാത്രം ഡോ.സുദേവ് | സംവിധാനം ആഷിക് അബു | വര്‍ഷം 2019 |
സിനിമ അമ്പിളി | കഥാപാത്രം ഗണപതി | സംവിധാനം ജോൺപോൾ ജോർജ്ജ് | വര്‍ഷം 2019 |
സിനിമ കളം | കഥാപാത്രം ചെട്ടിയാർ | സംവിധാനം സൂരജ് ശ്രീധർ | വര്‍ഷം 2020 |
സിനിമ ഹലാൽ ലൗ സ്റ്റോറി | കഥാപാത്രം അബൂക്കായുടെ സുഹൃത്ത് | സംവിധാനം സക്കരിയ മുഹമ്മദ് | വര്‍ഷം 2020 |
സിനിമ ഭീമന്റെ വഴി | കഥാപാത്രം ദാസൻ / കൃഷ്ണദാസ് | സംവിധാനം അഷ്റഫ് ഹംസ | വര്‍ഷം 2021 |
സിനിമ ഓപ്പറേഷൻ ജാവ | കഥാപാത്രം സൈബർ സെൽ ഓഫീസർ ജോയ് പുളിമൂട്ടിൽ | സംവിധാനം തരുൺ മൂർത്തി | വര്‍ഷം 2021 |
സിനിമ കാണെക്കാണെ | കഥാപാത്രം ഹൈവെ പോലീസ് ഓഫീസർ | സംവിധാനം മനു അശോകൻ | വര്‍ഷം 2021 |
സിനിമ ഐസ് ഒരതി | കഥാപാത്രം മധു | സംവിധാനം അഖിൽ കാവുങ്ങൽ | വര്‍ഷം 2021 |
സിനിമ വൺ | കഥാപാത്രം ഗൺമാൻ അശോകൻ | സംവിധാനം സന്തോഷ് വിശ്വനാഥ് | വര്‍ഷം 2021 |
സിനിമ എന്നിവർ | കഥാപാത്രം നിഷാദ് | സംവിധാനം സിദ്ധാർത്ഥ ശിവ | വര്‍ഷം 2021 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഗാനം ന്നാ ജ് ണ്ടാക്ക് (Ndaakkippaatt) | ചിത്രം/ആൽബം തല്ലുമാല | രചന മു.രി | സംഗീതം വിഷ്ണു വിജയ് | രാഗം | വര്‍ഷം 2022 |
ചീഫ് അസ്സോസിയേറ്റ് ക്യാമറ
ചീഫ് അസ്സോസിയേറ്റ് ക്യാമറ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് മലൈക്കോട്ടൈ വാലിബൻ | സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി | വര്‍ഷം 2024 |
ചീഫ് അസോസിയേറ്റ് ഡയറക്റ്റർ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് സൗദി വെള്ളക്ക | സംവിധാനം തരുൺ മൂർത്തി | വര്‍ഷം 2022 |
തലക്കെട്ട് ഹാഗർ | സംവിധാനം ഹർഷദ് | വര്‍ഷം 2020 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് പുഴു | സംവിധാനം റത്തീന ഷെർഷാദ് | വര്‍ഷം 2022 |
തലക്കെട്ട് വൺ | സംവിധാനം സന്തോഷ് വിശ്വനാഥ് | വര്‍ഷം 2021 |
തലക്കെട്ട് കളം | സംവിധാനം സൂരജ് ശ്രീധർ | വര്‍ഷം 2020 |
തലക്കെട്ട് ഹലാൽ ലൗ സ്റ്റോറി | സംവിധാനം സക്കരിയ മുഹമ്മദ് | വര്‍ഷം 2020 |
തലക്കെട്ട് അമ്പിളി | സംവിധാനം ജോൺപോൾ ജോർജ്ജ് | വര്‍ഷം 2019 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് ഗപ്പി | സംവിധാനം ജോൺപോൾ ജോർജ്ജ് | വര്‍ഷം 2016 |
Co-Director
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് തുടരും | സംവിധാനം തരുൺ മൂർത്തി | വര്‍ഷം 2025 |