എട്ടുകാലേ പിമ്പിരിയാം

എട്ടുകാലേ പിമ്പിരിയാം അപ്പലാളേ
എടി വെള്ളിനിലാ കള്ള്കൊടങ്കട്ടവളേ..
അക്കാനി മോട്ടിച്ച പെണ്ടാട്ട്യെ പണ്ട്
ഓളെ ചോവൻ വാക്കത്തി കൊണ്ട്
ചന്നംപിന്നം വെട്ട്യേടീ
കായലന്ന് ചോന്നേടീ
എട്ടുകാലേ പിമ്പിരിയാം അപ്പലാളേ
എടി വെള്ളിനിലാ കള്ള്കൊടങ്കട്ടവളേ

ചെത്താനും തെങ്ങുമ്മേ കേറുമ്പോഴുണ്ടേ
മണ്ടേല് നിലാവതേയൊള്ളേ
വാക്കത്തി വെട്ടിത്തെളങ്ങണ്
മുറ്റത്ത് ചോത്തി ചിരിക്കണൊണ്ടേ

പെണ്ണൊന്നും നോക്കീല
പലതായിട്ടരിഞ്ഞേ
കുലവാളിഞ്ചീര് തേയുംവരേ
അപ്പലാളേ എന്റപ്പലാളേ 
പിമ്പിരിയെട്ടുകാലുള്ളോളേ
കുടിയെടീ ചിരിയെടീ 
വയറെളകേ തലതിരിയേ
മടമടെ നീ ഒഴികരളേ
കൊടങ്കണക്കേ കുടി കരളേ
തൂ നിലാവിൻ കള്ള്..
വാക്കത്തി വെട്ടിത്തെളങ്ങണ്
സൊപ്നത്തീ ചോത്തി ചിരിക്കണൊണ്ടേ
ചോവൻ തന്റെ ചോത്ത്യെപ്പോലെ
ഞാനും നിന്നെ കൊത്ത്യര്യഞ്ഞോട്ട്യേട്യേ
വഴുവഴേ ഇഴയെടീ 
നടവഴിയിൽ തിരുനടയിൽ
പഴങ്കോട കവിട്ടെടിയേ
പുളിമോര് ചെലുത്തെടിയേ
ആവിയാട്ട് കള്ള്..

എട്ടുകാലേ പിമ്പിരിയാം അപ്പലാളേ
എടി വെള്ളിനിലാ കള്ള്കൊടങ്കട്ടവളേ..
അക്കാനി മോട്ടിച്ച പെണ്ടാട്ട്യെ പണ്ട്
ഓളെ ചോവൻ വാക്കത്തി കൊണ്ട്
ചന്നംപിന്നം വെട്ട്യേടീ
കായലന്ന് ചോന്നേടീ
വാക്കത്തി വെട്ടിത്തെളങ്ങണ്
സൊപ്നത്തീ ചോത്തി ചിരിക്കണൊണ്ടേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ettukale pimpiriyam