കാറ്റൊരുത്തി ഒരു തീ

കാറ്റൊരുത്തി ഒരു തീ 
കാറ്റത്തൊരുത്തി എരിതീ 
കാറ്റൊരുത്തി ഒരു തീ 
കാറ്റത്തൊരുത്തി എരിതീ 

ഒരുത്തി എരിയുമൊരു തീ 
തന്നത്താനൊരു തീ 
തന്നത്താനൊരുത്തി 

കാറ്റൊരുത്തി കാറ്റത്തൊരു തീ  

കണ്ടാൽ ചേലിൽ ചൊവ്വുള്ളൊരുത്തി
മുത്താൻ ചുണ്ടിൽ ചോപ്പുള്ളൊരുത്തി 
ചങ്കിനുള്ളിൽ നോവുള്ളൊരുത്തി
തലയിൽ മത്തുള്ളൊരുത്തി 

പൂത്ത മരം പോലൊരുത്തി 
കാതിൽ ചെമ്പരത്തി 
തന്നത്താനൊരുത്തി

കാറ്റൊരുത്തി കാറ്റത്തൊരു തീ 

മോഹച്ചൂട്ടിലെത്തി ഒന്നാന്തരത്തി 
പെൺപിറന്നോരുത്തി പൊന്നാരൊരുത്തി 
നെഞ്ചിൽ കൊളുത്തി മെയ്യിൽ പടർത്തി 
എന്നുള്ളിലെത്തി നിന്നുള്ളിലെത്തി 
നിന്നുള്ളിലെത്തി എന്നുള്ളിലെത്തി 

നീയെന്നിലെത്തി ഞാൻ നിന്നിലെത്തി 

നമ്മളാളിക്കത്തി
നമ്മളാളിക്കത്തി 
നമ്മളാളിക്കത്തി 
നമ്മളാളിക്കത്തി 

കാറ്റൊരുത്തി ഒരു തീ 
കാറ്റത്തൊരുത്തി എരിതീ 
കാറ്റൊരുത്തി ഒരു തീ 
കാറ്റത്തൊരുത്തി എരിതീ 

ഒരുത്തി എരിയുമൊരു തീ 
തന്നത്താനൊരു തീ 
തന്നത്താനൊരുത്തി 

തന്നത്താനൊരു തീ 
തന്നത്താനൊരുത്തി

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kattoruthi Oru Thee

Additional Info

Year: 
2021
Orchestra: 
ഷഹനായ്
അകൗസ്റ്റിക് ഗിറ്റാർസ്
ഇലക്ട്രിക് ഗിറ്റാർ
ബാസ് ഗിറ്റാർസ്
സ്ട്രിംഗ്സ്
സ്ട്രിംഗ്സ്
സ്ട്രിംഗ്സ്
സ്ട്രിംഗ്സ്
സ്ട്രിംഗ്സ്
ചെല്ലോ
ചെല്ലോ
ചെല്ലോ
ചെല്ലോ