കരയരുതേ

കരയരുതേ ചിരിയേ മതിയാകാതെ മാഞ്ഞെന്നാലും
കവിയരുതേ മനമേ ചിരിയായാലും നോവായാലും
തീരാതേ തീരാതേ ആനന്ദം തീരാതേ

കാറ്റിലാടി പാട്ടുപാടി പാറി വന്ന വേനലേ
ഓമന തണലിലെ മനസ്സിലെ പെടയലേ
കാതിലെ കലപിലേ കരളിലെ കുളിരേ

പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ
തള്ളക്കനിവേ നീ തങ്കക്കനിയാ നീ
തായേ ... ചിരി തായേ
രാരീരാരം രാരീരാരീരം താ
നറുതേനും പാലും ചേരും രാ മൂളിത്താ

കരയരുതേ ചിരിയേ മതിയാകാതെ മാഞ്ഞെന്നാലും
കവിയരുതേ മനമേ ചിരിയായാലും നോവായാലും
തീരാതേ തീരാതേ ആനന്ദം തീരാതേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Karayaruthe