ഒരു ചെറുകിളിയുടെ
പ പ പ പ.. പ പ പ്പ...
ഒരു ചെറുകിളിയുടെ
പരിഭവം പുഴയൊട് പറയുമോ...
അതിനു മറുപടി പുഴയുടെ
കള കള മൊഴിയുമോ...
ഇല പൊഴിയണ വഴികളി-
ലിളവെയിൽ പടരുമോ...
ഇടമുറിയണ മഴകളും
ഇതുവഴി അണയുമോ...
ചിലു ചിലു മണിയടിച്ചൊരു
ശകടമിതുരുളവേ...
പല നഗരവും ഉലകവും
കടന്നത് മറയവേ...
നിധി പോലേ...
കൊതി തീരേ...
ഇരു ചിറകുകൾ
മുളച്ചൊരു പറവയായ്
പറന്നിടാം... ഒഴുകിടാം...
അകലെയായ് മറഞ്ഞിടാം...
അതിരുകൾ മറന്നിടാം...
പതിരുമായ്ക്കാം...
ഇളം തേൻ ചിന്തും പൂവേ...
പതുക്കെ ചന്തമാടുമോ...
അടക്കം ചൊല്ലും കാറ്റേ...
അടുത്തു പോന്നീടുമോ...
കവിൾ പൂ മുത്തം നൽകീ...
പതിയെ വിട തരുമോ...
കുളിരുമായ്... മധുമാസം...
കുഴലൂതീ... വരവായോ...
കഥകളാണോ...
ഒരു ചെറു കിനാവാണോ...
വീഞ്ഞൊഴുകണ..
വീഞ്ഞൊഴുകണ നുരയണ കണക്കിനി...
പതഞ്ഞിടാം... തുളുമ്പിടാം...
സിരകളേ... തഴുകിടാം...
ലഹരിയായ്... നിനവുകൾ...
മധുരമാക്കാം...
ഒരു ചെറുകിളിയുടെ
പരിഭവം പുഴയൊട് പറയുമോ...
അതിനു മറുപടി പുഴയുടെ
കള കള മൊഴിയുമോ...
ഇല പൊഴിയണ വഴികളി-
ലിളവെയിൽ പടരുമോ...
ഇടമുറിയണ മഴകളും
ഇതുവഴി അണയുമോ...
ചിലു ചിലു മണിയടിച്ചൊരു
ശകടമിതുരുളവേ...
പല നഗരവും ഉലകവും
കടന്നത് മറയവേ...
നിധി പോലേ...
കൊതി തീരേ...
ഇരു ചിറകുകൾ
മുളച്ചൊരു പറവയായ്
പറന്നിടാം... ഒഴുകിടാം...
അകലെയായ് മറഞ്ഞിടാം...
അതിരുകൾ മറന്നിടാം...
പതിരുമായ്ക്കാം...
പ പ പ പ.. പ പ പ്പ...