ദീപ തോമസ്

Deepa Thomas
Date of Birth: 
ചൊവ്വ, 12 November, 1996

കോഴിക്കോട് സ്വദേശിനി. 1996 നവംബർ 21ന് ഫാദർ തോമസ് എട്ടിയിൽ, എൽസി വർഗീസ് എന്നിവരുടെ മകളായി ജനനം. സ്കൂളിലെ പ്രധാന അധ്യാപകരായിരുന്നു മാതാപിതാക്കൾ. സ്കൂൾ പഠനത്തിനു ശേഷം ദീപ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നഴ്സിംഗ് പഠിച്ചു. മുംബൈയിൽ ജോലി ലഭ്യമായിരുന്നെങ്കിലും ആ സമയത്ത് മിസ് സൗത്തിന്ത്യ ഷോയുടെ ഒഡീഷനിലേക്ക് വിളിച്ചതോടെ ലഭ്യമായ ജോലി ഉപേക്ഷിച്ച് കോണ്ടസ്റ്റിൽ പങ്കെടുക്കുകയും വിജയികളിലൊന്നായിത്തീരുകയുമായിരുന്നു. തുടർന്ന് മോഡലിംഗ് കരിയറാക്കി മാറ്റിയ ദീപ പരസ്യചിത്രങ്ങൾ അഭിനയിക്കുകയും തുടർന്ന്  ഇന്റർനെറ്റിൽ വളരെ ശ്രദ്ധേയമായ കരിക്ക് വെബ്സീരീസിലെ ഫ്ലിക്ക് എന്ന സെഗ്മന്റിൽ പ്രധാന റോളവതരിപ്പിച്ച് ശ്രദ്ധേയ താരമായി മാറുകയുമായിരുന്നു.

ആഷിഖ് അബു സംവിധാനം ചെയ്ത വൈറസെന്ന സിനിമയിൽ ആശുപത്രിയിലെ ഒരു ജൂനിയർ ഡോക്ടറുടെ വേഷത്തിലാണ് മലയാള സിനിമയിൽ തുടക്കമിടുന്നത്. തുടർന്ന് ട്രാൻസെന്ന ഫഹദ് ഫാസിൽ സിനിമയിൽ ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ട ദീപ നായികയായി വേഷമിട്ടത് റോജിൻ തോമസ് സംവിധാനം ചെയ്ത് ആമസോൺ പ്രൈം ഒടിടിയിൽ റിലീസ് ചെയ്യപ്പെട്ട #ഹോം എന്ന സിനിമയിലൂടെ ആണ്. ഇന്റർനെറ്റിൽ ‌ഹോമിന് സൂപ്പർഹിറ്റ് റിവ്യൂകൾ ലഭ്യമായതോടെ സിനിമയിലെ താരങ്ങളും ചർച്ചയായി മാറി. ഹോം പുറത്തിറങ്ങുന്നതിനു മുമ്പ് ജിസ്മോൻ ജോയി സംവിധാനം ചെയ്ത മോഹൻകുമാർ ഫാൻസെന്ന സിനിമയി വിനയ് ഫോർട്ടിന്റെ പങ്കാളിയായി അഭിനയിച്ചിരുന്നു.

ദീപക്ക് രണ്ട് സഹോദരങ്ങളാണുള്ളത്. മൂത്ത സഹോദരി ദീപ്തി കാനഡയിൽ നേഴ്സായി ജോലി നോക്കുന്നു. അനിയൻ ദീപക് ഡിഗ്രിക്ക് പഠിക്കുന്നു.

ദീപ തോമസിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ |  ഇന്റഗ്രാം പ്രൊഫൈൽ  | ഇ-മെയിൽ വിലാസം