അമൽഡ ലിസ്
വയനാട് സ്വദേശിയാണ് അമൽഡ ലിസ്. മോഡലിംഗിലൂടെയാണ് അമൽഡ തന്റെ കരിയറിന് തുടക്കമിടുന്നത്. ഫാഷൻ ഷോകളിൽ പങ്കെടുക്കാൻ തുടങ്ങിയ അമൽഡ 2009 -ൽ മിസ് കേരള മത്സരത്തിൽ ഫൈനലിസ്റ്റായി. മിസ് ബ്യൂട്ടിഫുൾ ഹെയറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എഞ്ചിനീയറിംഗ് ബിരുദം നേടിയതിനുശേഷം മോഡലിംഗ് തന്റെ പ്രൊഫഷനായി തിരഞ്ഞെടുത്തു. 2010 -ൽ സൗത്ത് ഇന്ത്യൻ മോഡൽ ഹണ്ടിൽ മിസ് കോൺഫിഡന്റ് ഹണ്ട് ആയി അമൽഡ തിരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷം കൈരളി ചാനലിൽ അവതാരികയായി കുറച്ചുകാലം പ്രവർത്തിച്ചു. പ്രശസ്തമായ പല ഫാഷൻ ഷോകളിലും അമൽഡ പങ്കെടുത്തിട്ടുണ്ട്.
2016 -ൽ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലാണ് അമൽഡ ആദ്യമായി അഭിനയിക്കുന്നത്. റോസമ്മ എന്ന ക്ഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതിനുശേഷം 2019 -ൽ 9 എന്ന സിനിമയിലാണ് അമൽഡ അഭിനയിക്കുന്നത്. അണ്ടർ വേൾഡ്, സി യു സൂൺ.എന്നീ സിനിമകളിൽ കൂടി അഭിനയിച്ചു. മോഡലിംഗ് രംഗത്ത് സജീവമാണ് അമൽഡ് ലിസ്.