ഉമ കെ പി
Uma KP
തൃശൂർ സ്വദേശിനി. കമ്യൂണിസ്റ്റ് നേതാവായിരുന്ന സി ജനാർദ്ദനന്റെയും പ്രൊഫ കെ പി കമലത്തിന്റെയും രണ്ട് മക്കളിൽ ഇളയവളായി ജനനം. ശ്രീ കേരള വർമ്മ കോളേജ്, തൃശൂർ, ഗവണ്മെന്റ് വിക്റ്റോറിയ കോളേജ് പാലക്കാട് എന്നിവടങ്ങളിൽ നിന്ന് വിദ്യാഭ്യാസം. കലാമണ്ഡലം ക്ഷേമാവതിയുടെ പ്രഥമ ശിഷ്യകളിലൊരാളാണ്. ഏകദേശം 20 വർഷക്കാലം അധ്യാപികയായി ജോലി ചെയ്തു. ഏറെ മലയാള സിനിമകൾക്ക് സബ്റ്റൈറ്റിൽ ചെയ്തു. സാജൻ കുര്യന്റെ ഡാൻസിങ്ങ് ഡെത്ത് എന്ന സിനിമയിലെ ചെറുവേഷത്തിലൂടെ സിനിമയിൽ തുടക്കമിട്ടു. തമാശ എന്ന സിനിമയിൽ നായകന്റെ അമ്മ കഥാപാത്രത്തെ അവതരിപ്പിച്ച ഉമ പാലക്കാട് സ്വദേശിയും അഭിഭാഷകനുമായ ഭർത്താവ് ഗോപിനാഥുമൊപ്പം പാലക്കാട്ടെ തേങ്കുറിശ്ശിയിൽ താമസിക്കുന്നു. മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസിന്റെ സ്ഥാപകയും ഡാറ്റാ വിഭാഗം റിസേർച്ചറുമാണ്. സഹോദരി സന്ധ്യ വേണുഗോപാൽ.