താരാട്ടായ് ഈ ഭൂമി

താരാട്ടായ് ഈ ഭൂമി ഒരു വിൺതാരാട്ടായ്
താരാട്ടിന്നൂഞ്ഞാലായ് ഉദയാസ്തമയങ്ങൾ
പകലുകൾ കഥയോതി ഇരവുകൾ കനവുകളാടീ
മുകിലുകൾ മഴമീട്ടി മുളയിടും പുതുസ്വരലതകളിൽ

 
താരാട്ടായ് ഈ ഭൂമി ഒരു വിൺതാരാട്ടായ്
താരാട്ടിന്നൂഞ്ഞാലായ് ഉദയാസ്തമയങ്ങൾ

ആ ... ആ ... ആ ...

പകലിന്റെ ആരോഹം സ്വരസൂര്യനായ്
ഇരവാകുമാലാപം സ്വരതാരമായ്
പതികാലദ്യോവിൽ സഞ്ചരിക്കും നാദമായ്
പലകാലജാലം പന്തലിക്കും മിന്നലായ്
ഈ ഭൂമി തോരാതാർത്തു പാടീ
ജീവന്റെ പാരാവാര നനവുക-
ളുറവുകൾ പൊരുളുകൾ വരിശകൾ

താരാട്ടായ് ഈ ഭൂമി ഒരു വിൺതാരാട്ടായ്
താരാട്ടിന്നൂഞ്ഞാലായ് ഉദയാസ്തമയങ്ങൾ

സമയാന്തരാളത്തിൽ സ്വരധൂളിയാൽ
ഇള നെയ്യുമാലോല സുഖനിദ്രയിൽ
ലയഗോപുരത്തിൽ നാം ഭവിച്ചൂ ഷഡ്ജമായ്
വിയദാലയത്തിൽ നാം ബളർന്നൂ സപ്തമായ്
നാം ജീവരാഗാനന്ദമായീ നാദാഗ്നിതോറും പാറി
പലപല സ്വരലയ ജലധികൾ നെബുലകൾ

താരാട്ടായ് ഈ ഭൂമി ഒരു വിൺതാരാട്ടായ്
താരാട്ടിന്നൂഞ്ഞാലായ് ഉദയാസ്തമയങ്ങൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Thaarattay Ee Bhoomi