ജിതിൻ ജൂഡി കുര്യാക്കോസ് പുന്നയ്ക്കൽ
1992 മാർച്ച് 21 ന് ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് ജിതിൻ ജനിച്ചത്. നോൺസെൻസ് എന്ന സിനിമയിൽ പോസ്റ്റ് പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ആയിട്ടായിരുന്നു ജിതിൻ ജൂഡി കൂര്യാക്കൊസ് സിനിമയിൽ തുടക്കമിടുന്നത്. അതിനുശേഷം ഗൗതമന്റെ രഥം എന്ന സിനിമയിൽ പോസ്റ്റ് പ്രൊഡക്ഷൻ എക്സിക്യുട്ടീവായും, പ്രൊജക്റ്റ് മാനേജരായും പ്രവർത്തിച്ചു.
തുടർന്ന് ചതുർമുഖം, നായാട്ട് (2021), ഫ്രീഡം ഫൈറ്റ്, ലളിതം സുന്ദരം എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ പോസ്റ്റ് പ്രൊഡക്ഷൻ എക്സിക്യുട്ടീവ്, പ്രൊജക്റ്റ് മാനേജർ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഫ്രീഡം ഫൈറ്റ്, ലളിതം സുന്ദരം, പ്രിയൻ ഓട്ടത്തിലാണ് എന്നീ സിനിമകളിൽ ജിതിൻ അഭിനയിക്കുകയും ചെയ്തു. മേനക എന്ന വെബ് സീരിസിന്റെ പ്രൊജക്റ്റ് മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.
സിനിമകൾ കൂടാതെ നിരവധി പരസ്യ ചിത്രങ്ങളിൽ പ്രൊജക്റ്റ് മാനേജരായും പോസ്റ്റ് പ്രൊഡക്ഷൻ എക്സിക്യുട്ടീവായും വർക്ക് ചെയ്തിട്ടുള്ള ജിതിൻ ജൂഡി കൂര്യാക്കോസ് ഇപ്പോൾ എറണാംകുളത്താണ് താമസിയ്ക്കുന്നത്. ജിതിന്റെ മൊബൈൽ നമ്പർ - 8129779141