അജീഷ് ജനാർദ്ദനൻ

Ajeesh Janardhanan

ആലപ്പുഴ സ്വദേശി. അജീഷ് ചങ്ങനാശ്ശേരി എന്നറിയപ്പെടുന്ന അജീഷ് ജനാർദ്ദനൻ സെന്റ് ജോസഫ് ഹൈസ്കൂൾ പുളിങ്കുന്ന്, ചങ്ങനാശേരി NSS കോളേജ്, SB കോളേജെന്നിവിടങ്ങളിൽ നിന്ന് സ്കൂൾ കോളേജ് വിദ്യാഭാസത്തിനു ശേഷം എറണാകുളം ലോകോളേജിലും എം ജി യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ലെറ്റേർസിലും തുടർ പഠനങ്ങൾ നടത്തി. കൊച്ചിയിൽ SBI കാർഡ്സിന്റെ മാർക്കറ്റിംഗ് ഡിവിഷനിൽ ജോലി ചെയ്ത അജീഷ് സിനിമകളിൽ അഭിനയിച്ച് വരുന്നു. കമ്മട്ടിപ്പാടത്തിലെ അനിതയുടെ പിതാവായി ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ രംഗത്തെത്തി.

അജീഷിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ