ആര്യ സലീം

Arya Salim
Date of Birth: 
ചൊവ്വ, 26 September, 1989

എറണാകുളം സ്വദേശിനി. കെ പി സലിം, ഷീബ സലിമെന്നിവരാണ് മാതാപിതാക്കൾ. സെന്റ് ജോസഫ് ഗേൾസ് ‌ഹൈസ്കൂൾ കാലടിയിൽ നിന്ന് സ്കൂൾ വിദ്യഭ്യാസം, ഗവണ്മെന്റ് ആർ എൽ വി ഫൈനാർട്സ് കോളേജ് തൃപ്പൂണിത്തുറയിൽ നിന്ന് ബാച്ചിലർ ഓഫ് ഫൈനാർട്സ് ബിരുദവും (BFA) പെയിന്റിംഗിൽ മാസ്റ്റർ ബിരുദവും (MFA) പൂർത്തിയാക്കി. ഇത് കൂടാതെ കലൈകാവേരി ഫൈനാർട്സ് കോളേജിൽ നിന്ന് ഭരതനാട്യത്തിൽ ബാച്ചിലർ ബിരുദവും കരസ്ഥമാക്കി.രതീഷ് കുമാർ സംവിധാനം ചെയ്ത തൃശിവപേരൂർ ക്ലിപ്തത്തിലൂടെ ആണ് ആര്യ മലയാള സിനിമയിൽ തുടക്കമിടുന്നത്. തുടർന്ന് ഇ മ യൗ, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ഫ്രഞ്ച് വിപ്ലവം തുടങ്ങിയ സിനിമകളൊക്കെ അഭിനയിച്ചു. ഇ മാ യൗവിലെ ചെമ്പൻ വിനോദിന്റെ ഈശിയെന്ന കഥാപാത്രത്തിന്റെ ഭാര്യയായ എലിസബത്ത് ആര്യയുടെ ശ്രദ്ധേയ വേഷങ്ങളിലൊന്നാണ്.

ക്രിയേറ്റീവ് ഡയറക്റ്ററായി പരസ്യ ചിത്രമേഖലയിൽ ജോലി നോക്കുന്ന പ്രജീഷ് ചന്ദ്രനാണ് ഭർത്താവ്

ആര്യയുടെ ഫേസ്ബുക്ക് പ്രൊഫൈൽ ഇവിടെ - Arya Salim