ഡോ സിജു വിജയൻ
ആലപ്പുഴ ജില്ലയിലെ അരുകുറ്റി സ്വദേശിയാണ് ഡോക്റ്റർ സിജു വിജയൻ. ശരീരത്തിന്റെ പേശികളെ തളർത്തുന്ന സ്പൈനൽ മസ്കുലർ അസ്ട്രോസി ബാധിച്ച് മുപ്പത്തിരണ്ടാം വയസ്സുമുതൽ വീൽ ചെയറിലായ സിജു വിജയൻ തന്റെ കലാപ്രവർത്തനങ്ങളിലൂടെ വിധിയെ മറികടക്കുകയാണ്. ചിത്രകാരനായ സിജു ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തുകൊണ്ടാണ് ചലച്ചിത്ര ലോകത്ത് തുടക്കം കുറിയ്ക്കുന്നത്. പത്തിലധികം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തതിന് ശേഷമാണ് സിജു വിജയൻ ഫീച്ചർ ഫിലിം സംവിധാനം ചെയ്യുന്നത്. വീൽച്ചെയറിലായ ഒരു പതിമൂന്ന് വയസ്സുകാരി കടൽ കാണാൻ ആഗ്രഹിക്കുന്ന പ്രമേയമുള്ള ഇൻഷ ആയിരുന്നു സിജു വിജയൻ ആദ്യമായി സംവിധാനം ചിത്രം. സിനിമയുടെ നിർമ്മാണവും സിജു ആയിരുന്നു. ചിത്രങ്ങൾ വരച്ചുകിട്ടിയ പണംകൊണ്ടാണ് അദ്ധേഹം സിനിമ നിർമ്മിച്ചത്.
അതിനുശേഷം രാജ്യ സ്നേഹത്തിന്റെ കഥ പറയുന്ന റിട്ടേൺ ടു കാശ്മീർ എന്ന സിനിമ സംവിധാനം ചെയ്തു. ചില സുഹൃത്തുക്കളുടെ സഹായത്തോടെ സിനിമയുടെ നിർമ്മാണവും സിജു വിജയൻ നിർവഹിച്ചു.