ശരത് സഭ
1989 ഫെബ്രുവരി 26 ന് രാമകൃഷ്ണന്റെയും ശ്യാമളയുടെയും മകനായി ആലപ്പുഴയിൽ ജനിച്ചു. ശരത്തിന് ഒരു സഹോദരിയുണ്ട് പേര് ശരണ്യ. ശരത് പഠിച്ചതും വളർന്നതും പാലക്കാടായിരുന്നു. പെരിങ്ങോട്ടുകുർശി ജി എൽ പി സ്ക്കൂൾ, പെരിങ്ങോട്ടുകുർശി ജി എച്ച് എസ് എസ് എന്നീ സ്ക്കൂളുകളിലായിരുന്നു ശരത്തിന്റെ പ്രഥമിക വിദ്യാഭ്യാസം. തൃശ്ശൂർ സ്ക്കൂൾ ഓഫ് ഡ്രാമ ജോൺ മത്തായി സെന്റരിൽ നിന്നും ശരത്ത് അഭിനയത്തിൽ എം എ ബിരുദം നേടിയിട്ടുണ്ട്.
ഓഡിഷൻ വഴിയാണ് ശരത്ത് സിനിമയിലേയ്ക്ക് വരുന്നത്. 2013 ൽ സജിൽ പറളി സംവിധാനം ചെയ്ത കരുമൻ കാശപ്പൻ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. അതിനുശേഷം ഒറ്റയാൾ പാത എന്ന സിനിമയിൽ അഭിനയിച്ചു. മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ലഭിച്ച സിനിമയാണ് ഒറ്റയാൾ പാത. തുടർന്ന് തരംഗം, ഫ്രീഡം ഫൈറ്റ്, ജാൻ.എ.മൻ എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ ശരത്ത് സഭ അഭിനയിച്ചു. പാലക്കാട് പെരിങ്ങോട്ടുകുർശിയിലാണ് ശരത്തിന്റെ വീട്.