മറവി

കഥാസന്ദർഭം: 

ഒരു അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് മറവി പറയുന്നത്. ഒരു റിട്ടയേര്‍ഡ് ചെയ്ത ഡി.ഐ.ജി വിശ്രമജീവിതം തുടങ്ങിയപ്പോള്‍, അയാള്‍ പഴയകാലങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. ഡി.ഐ.ജി. ആയി ജോലി ചെയ്ത നാളുകള്‍. നിരപരാധികളും, കുറ്റവാളികളുമായ ആളുകളുമായി ഇടപഴകിയ നാളുകള്‍ അദ്ദേഹം ഓര്‍മ്മിച്ചു.   മനസ്സിനെ മഥിക്കുന്ന എത്രയെത്ര സംഭവങ്ങള്‍. അതെല്ലാം അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിച്ചു.  ഒരു ദിവസം, ഡി.ഐ.ജി.യുടെ ഒരേയൊരു മകളായ അനു പിതാവിനോട് പറഞ്ഞു ,നഗരങ്ങള്‍ ഓരോ നിമിഷവും വളര്‍ന്നുവലുതാവുന്നു.  പ്രകൃതി നിയമമാകും; അതിന് പിതാവിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. മരുഭൂമിയെ, മറ്റ് പ്രകൃതിയില്‍ നിന്ന് നമ്മള്‍ മതിലുകെട്ടി അകറ്റി നിര്‍ത്തും, പക്ഷേ, ഒരിക്കല്‍ മരുഭൂമി മതില്‍ തകര്‍ത്ത് കടന്നുവരും.
ഡി.ഐ.ജി. തന്റെ ജീവിതവുമായി താരതമ്യം ചെയ്താണ് ഇതു പറഞ്ഞത്.  അദ്ദേഹത്തിന്റെ മനസ്സ് ഇപ്പോള്‍ മരുഭൂമിക്ക് സമാനമാണ്. മനസ്സില്‍ അടക്കിപ്പിടിച്ചിരുന്ന വികാരങ്ങള്‍ പതുക്കെ അണപൊട്ടി ഒഴുകാന്‍ തുടങ്ങി.  ഒരു ദിവസം ഡി.ഐ.ജി. യെ പെട്ടെന്ന് കാണാതായി. മകളും കാമുകന്‍ വിനോദും ചേര്‍ന്ന് അന്വേഷണം തുടങ്ങി. അപ്പോഴാണ് അച്ഛന്റെ ഫോണ്‍ കോള്‍ വന്നത്. തേന്‍ഞ്ചോല എന്ന മലമുകളിലുള്ള സ്ഥലത്താണ്, പ്രധാനപ്പെട്ട ഒരുകാര്യത്തിനാണ് വന്നത്. പക്ഷേ, വന്നത് എന്തിനാണെന്ന കാര്യം മറന്നുപോയി. അനുവും കാമുകനും ഉടന്‍ അവിടെ എത്തി, അച്ഛനെ കണ്ടു. മകള്‍ വളരെ സ്‌നേഹത്തോടെ അച്ഛനോട്, എന്തിനാണ് തേന്‍ഞ്ചോലയില്‍ എത്തിയതെന്ന് ചോദിച്ചു. കളുടെ സ്‌നേഹം പിതാവിന്റെ മനസ്സ് കുളിര്‍പ്പിച്ചു.  അദ്ദേഹം തേന്‍ഞ്ചോലയിലെ, പഴയസംഭവങ്ങള്‍ ഓരോന്നും ഓര്‍ത്തെടുത്തു. പിതാവ് ഡി.ഐ.ജി.  ആയിരുന്ന കാലത്തെ സംഭവങ്ങളായിരുന്നു അതെല്ലാം.  ഈ സംഭവങ്ങള്‍ മകളെ ഞെട്ടിച്ചു....

ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
പൊന്മുടിയിലും പരിസരങ്ങളിലും..

മികച്ച രണ്ടാമത്തെ ചിത്ര ത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ  ഒറ്റയടിപ്പാത എന്ന ചിത്രത്തിന് ശേഷം സന്തോഷ് ബാബുസേനനും, സതീഷ്‌ ബാബുസേനനും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മറവി'. ഫിഫ്‌ത് എലമെന്റിനു വേണ്ടി സന്തോഷ് ബാബുസേനനാണ് ചിത്രം നിർമ്മിക്കുന്നത്.