ജിബിൻ ഗോപിനാഥ്
1984 ഒക്റ്റോബർ 22 -ന് ഗോപിനാഥൻ നായരുടെയും ബീനയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ കോലിയക്കോട് ജനിച്ചു. കോലിയക്കോട് യു പി സ്ക്കൂൾ, പോത്തൻകോട് എൽ വി എച്ച് എസ്, പിരപ്പൻകോട് ജി വി എച്ച് എസ് എന്നിവിടങ്ങളിലായിരുന്നു ജിബിന്റെ സ്ക്കൂൾ വിദ്യാഭ്യാസം. തുടർന്ന് തിരുവനന്തപുരം എം ജി കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദം നേടി. UP സ്കൂൾതലത്തിൽ Prof : കൊച്ചുനാരായണ പിള്ളയുടെ നേതൃത്വത്തിൽ രംഗപ്രഭാതിന്റെ നാടകക്കളരിയിലൂടെ ആണ് ജിബിന്റെ തുടക്കം. ആ സമയത്ത് കുറേ സ്കൂൾ നാടകങ്ങൾ ചെയ്തിട്ടുണ്ട്.
കോളേജ് പഠനകാലത്താണ് ജിബിൻ സിനിമയിൽ അഭിനയിക്കുന്നതിനുള്ള ശ്രമം തുടങ്ങുന്നത്. അൻപതോളം സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചതിനുശേഷം 2017 ൽ സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത വൈ എന്ന സിനിമയിലൂടെയാണ് ജിബിൻ ആദ്യമായി വലിയൊരു വേഷം ചെയ്യുന്നത്. തുടർന്ന് ദി ഗ്രേറ്റ് ഫാദർ, എബി, പടയോട്ടം, മിഖായേൽ എന്നിവയുൾപ്പെടെ പത്തിലധികം സിനിമകൾ ചെയ്തു. സിനിമകൾ കൂടാതെ പത്തോളം ആഡ് ഫിലിംസും അൻപതോളം ഷോർട്ട് ഫിലിംസും ജിബിൻ ചെയ്തിട്ടുണ്ട്.
കേരള പോലീസിൽ സിവിൽ പോലീസ് ഓഫീസറാണ് ജിബിൻ. കേരള പോലീസ് സോഷ്യൽ മീഡിയ ക്ലബ്ബിന്റെ കുട്ടൻ പിള്ള സ്പീക്കിംഗ് സീരീസ് ചെയ്തിരുന്നു. Covid പ്രതിരോധവുമായി ബന്ധപ്പെട്ട് ഗവ്ണ്മെന്റിനു വേണ്ടി പത്തോളം വീഡിയോകൾ ചെയ്തിട്ടുണ്ട്. പൊന്മുട്ട ചാനലിന്റെ "ദിവാകരചരിതം" സീരീസ് ചെയ്തു. ഫ്ലവേഴ്സ് ഓൺലൈൻ ചാനലിനുവേണ്ടി അഞ്ചോളം കോമഡി വീഡിയോസും ജിബിൻ ചെയ്തിട്ടുണ്ട്