കബനി
കോഴിക്കോട് ജില്ലയിലെ അത്തോളി വേളൂർ സ്വദേശിനി. പി ടി ഹരിദാസ് പി ടി മോളി എന്നിവരാണ് മാതാപിതാക്കൾ. വേളൂർ എൽ പി എസ്, അത്തോളി ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം, മലബാർ കോളേജിൽ നിന്ന് സോഷ്യോളജിയിൽ ബിരുദം, CICS കോളേജിൽ നിന്ന് B.Ed എന്നിവ പൂർത്തിയാക്കി. കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ നിന്ന് തിയറ്ററിൽ മാസ്റ്റർ ബിരുദവും കരസ്ഥമാക്കി. ജയരാജിന്റെ ഗുൽമോഹറെന്ന സിനിമയിലൂടെ 2002ലാണ് പ്രൊഫഷണലായി തുടക്കമിടുന്നത് . സംഗീത നാടക അക്കാദമിയുടെ മികച്ച അഭിനേത്രിക്കുള്ള രണ്ടാം സ്ഥാനത്തിനുള്ള പുരസ്കാരം നേടി.
അഭിനയത്തിനു പുറമേ ഡബ്ബിംഗിലും കഴിവ് തെളിയിച്ച കലാകാരിയാണ് കബനി. ജയരാജിന്റെ വീരത്തിലെ നായിക കുട്ടിമാണിക്കും, ജിയോ ബേബിയുടെ രണ്ട് പെൺകുട്ടികളിലും ഡബ്ബ് ചെയ്തു. മനോജ് കാനയുടെ ഗാഥ എന്ന ചിത്രമാണ് പുതിയ പ്രോജക്റ്റിലുള്ളത്
നാടക സംവിധായകനും അഭിനയ പരിശീലകനുമായ കെ വി വിജേഷാണ് കബനിയുടെ ഭർത്താവ്. മകൾ സൈറ. അനിയത്തി ചിത്രകാരി കൂടിയായ അനിബ.
വിലാസം : Kabani. H, Pokkath thazhe, Veloor west post, Atholivazhi , Kozhikode , 673315
കബനിയുടെ ഇമെയിൽ വിലാസമിവിടെ | ഫേസ്ബുക്ക് പ്രൊഫൈലിവിടെ