ജിന്റോ തോമസ്

Jinto Thomas

 എ ജെ തോമസിന്റേയും മോളി തോമസിന്റേയും മകനായി കോഴിക്കോട് ജനിച്ചു. ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് എൽ പി സ്കൂൾ, കുളത്തുവയൽ സെന്റ് ജോർജ്ജ് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ജിന്റൊ തോമസിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം നിയോ ഫിലിം സ്കൂൾ കൊച്ചിയിൽ നിന്നും ഫിലിം ഡയറക്ഷൻ പഠിച്ചു. പ്രശസ്ത സംവിധായകരായ സിബി മലയിലിന്റെ ശിക്ഷണത്തിലായിരുന്നു പഠനം

2009 -ലാണ് ജിന്റോ തോമസ് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. ലോനപ്പന്റെ മാമ്മോദീസഒരു സിനിമാക്കാരൻ എന്നിവയുൾപ്പെടെ ചില സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു. 2021 -ൽ സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ കാടകലം എന്ന സിനിമയുടെ തിരക്കഥ, സംഭാഷണം നിർവഹിക്കുകയും അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തു. അതിനുശേഷം ജിന്റോ തോമസ് 2023 -ൽ പടച്ചോന്റെ കഥകൾ എന്ന ആന്തോളജി മൂവിയും 2024 -ൽ ഇരുനിറം എന്ന സിനിമയും സംവിധാനം ചെയ്തു. സിനിമകൾ കൂടാതെ പരസ്യ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

വിലാസം - Jinto thomas anath anath (house) peruvannamuzhi ( p. O)
Perambra. Kozhikode.673528
Facebook, Instagram